2009, ജൂൺ 12, വെള്ളിയാഴ്‌ച

കൂട്ട്


യാത്രയിലെവിടെയോ വെച്ചു കണ്ടുമുട്ടി,
പിന്നെ കുറെ നാൾ ഒരുമിച്ചുള്ള യാത്ര
വഴിയമ്പലങ്ങളിൽ ഒരുമിച്ചുള്ള നാളുകൾ
പുതിയ ആളുകൾ, പുതിയ സ്ഥലങ്ങൾ
എല്ലാം ഒരുമിച്ചു കണ്ടു,
സ്വപ്നങ്ങളും, ദുഃഖങ്ങളും പങ്കുവെച്ചു
നാളുകൾ ഏറെ കഴിഞ്ഞു, ഞാൻ നീ തന്നെയല്ലെ എന്നു തോന്നിത്തുടങ്ങി
ഇന്ന് നിന്നെ യാത്രയാക്കുമ്പോൾ
ഉള്ളിലെവിടെയോ എന്തോ തേങ്ങുന്നു
വിടപറയുവാനാവുന്നില്ലെനിക്ക്
എങ്കിലും കൂട്ടുകാരാ, ഒന്നു മാത്രം പറയാം!
ഇനിയും യാത്രകളുണ്ട്... നമ്മളുമുണ്ട്...
...
...
ശുഭയാത്ര!

16 പേര്‍ പ്രതികരിച്ചു...:

Junaiths 2009, ജൂൺ 12 10:33 PM  

മനോഹരം,ബേക്കല്‍ ആണോ?

Unknown 2009, ജൂൺ 12 11:38 PM  

കണ്ടാൽ പറയില്ല എങ്കിലും ഉറപ്പിച്ചു ബേക്കൽ തന്നെ

വീകെ 2009, ജൂൺ 13 12:29 AM  

ഉയിരേ....ഉയിരേ...
എന്നോടു....

പൈങ്ങോടന്‍ 2009, ജൂൺ 13 3:01 AM  

ഈ കോമ്പോസിഷന്‍ ഇഷ്ടപ്പെട്ടു

aneeshans 2009, ജൂൺ 13 11:42 AM  

u r shots are improving every time.

കുക്കു.. 2009, ജൂൺ 13 8:35 PM  

ഇത് ബേക്കല്‍.. തന്നെ...!!!!

nice shot..

കുട്ടു | Kuttu 2009, ജൂൺ 13 9:31 PM  

നല്ല കോമ്പൊസിഷന്‍...

ഇഷ്ടപ്പെട്ടു...

Unknown 2009, ജൂൺ 14 6:45 PM  

ishtaayi kollaam

വിനയന്‍ 2009, ജൂൺ 14 10:31 PM  

ജുനൈത്ത്, അനൂപ്, വീ കെ, പൈങ്ങോടൻ, നൊമാദേട്ടാ, കുക്കു, കുട്ടു, പുലിമാഷെ...
വന്നതിനും, കമന്റിയതിനും നന്ദി ട്ടൊ?

നൊമാദേട്ടാ,
നന്ദിയുണ്ട്, will try to make it better. സ്രാൽ offline comment പറഞ്ഞിരുന്നു. കുറച്ച് improvements പറഞ്ഞുതന്നു... :)

Jayasree Lakshmy Kumar 2009, ജൂൺ 15 1:41 AM  

എങ്കിലും കൂട്ടുകാരാ, ഒന്നു മാത്രം പറയാം!
ഇനിയും യാത്രകളുണ്ട്... നമ്മളുമുണ്ട്...

“നമ്മൾ” എന്നുള്ളിടത്തോളം എല്ലാ യാത്രകളും ശുഭം.
നല്ല ചിത്രം :)

Appu Adyakshari 2009, ജൂൺ 15 1:21 PM  

നല്ല ചിത്രം, നല്ല ഫ്രെയിമിംഗ്

വിനയന്‍ 2009, ജൂൺ 15 5:21 PM  

ലക്ഷ്മിയേച്ചി...
:)നന്ദി!

അപ്പുവേട്ടാ,
നന്ദിയുണ്ട്, ഇതു നമ്മുടെ കൊച്ചു ബ്ലോഗിന്റെ ഭാഗ്യമാണ് ട്ടോ! ഫോട്ടൊഗ്രഫിയിൽ ഗുരുസ്ഥാനീയരായവരിൽ നിന്നും, അതിപ്പൊ ചീത്തപറഞ്ഞാലും, ശരിക്കും അംഗീകാരം തന്നെയാണ്... :)
ഒരുപാട് നന്ദി.. വീണ്ടും വരണം...

Vimal 2009, ജൂൺ 16 12:06 PM  

Beautiful!!

Vineetha Prakash 2009, ജൂൺ 16 3:19 PM  

Beautiful da...went back to the old days...

വിനയന്‍ 2009, ജൂൺ 16 4:44 PM  

വിമല്‍, വിനി
:)
നന്ദി!

The Eye 2009, ജൂൺ 16 6:03 PM  

Yes..!
It's BAKEL..! Right..?!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP