പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജനുവരി 9, ശനിയാഴ്‌ച

രാധാ മാധവം



രാധാമാധവ സങ്കല്പത്തിൻ
രാഗ വൃന്ദാവനമേ
നിന്റെയമുനാ തീരത്തുനിന്നും
കൌമാരഗന്ധികൾ പൂത്തൂ

ആടകൾ വാരി അരയാൽ മറവിൽ
സായംസന്ധ്യ ചിരിച്ചു
നിന്റെ കായാംപൂവുടൽനുള്ളി
കണ്ണിൽ കണ്ണു കൊതിച്ചു
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു

പാൽക്കുടമേന്തും മുകിൽ ഗോപികകൾ
നീലപ്പീലി വിരിച്ചു
നിന്റെ കേളി മണ്ഡപം പൂകി
ഓരോ മോഹ പതംഗം
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു

-കേട്ടുമറന്ന ഒരു പാട്ട്

2009 മേയ് 25, തിങ്കളാഴ്‌ച

ചൂടാതെ പോയ് നീ



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

മനസ്സിന്റെ ഉള്ളറകളെ തൊട്ടുണർത്തുന്ന അപൂർവ്വമാം രചനകളുടെ ആചാര്യന്റെ ‘ആനന്ദധാര’ എന്ന കവിതയിലെ വരികളാണിവ! വാക്കുകൾ കൊണ്ടും വരികൾ കൊണ്ടും വ്യത്യസ്ഥനായ, ശബ്ദത്താൽ വേറിട്ടു നിൽകുന്ന അസാമാന്യ പ്രതിഭയായ ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന് ഈ ചിത്രം സമർപ്പിക്കുന്നു.

2009 ഏപ്രിൽ 9, വ്യാഴാഴ്‌ച

വിട‌


ഒടുവില്‍ ആ വാനമ്പാടിയുടെ കരച്ചില്‍ ഞാന്‍ കേട്ടു...
മറുപടി അര്‍ഹിക്കുന്നവയെന്നോ?
അര്‍ഹിക്കാത്തവയെന്നോ എന്ന്,
എനിക്ക് നിര്‍വചിക്കാനാവാത്ത ചോദ്യങ്ങള്‍...
പറന്നുപോയ ജാലകപ്പടിയിലേക്ക് തിരിഞ്ഞുനോക്കുന്നതെന്തേ...?
വേണ്ട നിന്‍ തൂവലുകളെനിക്കിനി..
വേണ്ട നിന്‍ പാട്ടുകളെനിക്കിനി...
അന്യമെന്നു ഞാന്‍ വിശ്വസിക്കുന്ന നിന്നോര്‍മ്മകള്‍...
അതങ്ങനെതന്നെയാവട്ടെ...
നിനക്ക് വിട...!
നിന്നോര്‍മ്മകള്‍ക്കും വിട...!
അറിയാതെപോലും ഞാനതോര്‍ക്കരുതേ...
ഞാനാശിക്കുന്നു...

2009 ഏപ്രിൽ 7, ചൊവ്വാഴ്ച

അകലങ്ങളില്‍ ഇരുന്നു പ്രണയിക്കുന്നവര്‍...


ജീവിതത്തിന്റെ വേഗത...
എന്‍ മനസ്സിന്‍റെ വേഗത...
ചിന്തകളുടെ വേഗത...
സമയത്തിന്‍ വേഗത...
എല്ലാം മറയ്ക്കുകയാണെന്നി‍ല്‍ നിന്ന്...
ഞാനറിയാതെ പോകയാണ്, അറിയാന്‍ ശ്രമിച്ചിട്ടും...
നിനക്കുള്ളൊരെന്‍ സ്നേഹത്തെ;
വിരഹത്തിന്‍ കണ്ണുനീര്‍ ബാഷ്പത്തെ!
ശപിക്കരുതെന്‍ ഓമലേ നീ...
വെറുക്കരുതെന്‍ ഓമലേ നീ...
അറിയുന്നുവോ നീ?
നമ്മള്‍...
അകലങ്ങളില്‍ ഇരുന്നു പ്രണയിക്കുന്നവര്‍...

അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍...


നിഴലായ് നീയെന്‍ അരികിലുണ്ടെന്‍കില്‍...
നിമിഷ‌ങ്ങളെല്ലാം സ്വര്‍ഗ്ഗമല്ലോ...
കനവായ് നീയെന്‍ മനസ്സിലുണ്ടെന്‍കില്‍...
സ്വപ്നങ്ങളെല്ലാം സ്വന്തമല്ലോ...

പരാതി



ഒന്നു നോക്കാതെ...
ഒരു വാക്കുരിയാടാതെ നീ പോയതെന്തേ?
നിനക്കായ്‌ ഞാനൊരുക്കിയ പുൽക്കൊടിയും
നിനക്കുവേണ്ടി നട്ട മൾബറിയും...
നിനക്കായ്‌ ഒരുക്കിയ ഊഞ്ഞാലും ഇനിയെന്തിന്...?
തകർന്നു പോകട്ടെ! എല്ലാം...
ഈ ഞാനുൾപ്പടെ...
നിന്‍റെ ലോകത്തിൽ നിന്ന-
ന്ന്യമാക്കപ്പെടട്ടെ എന്നാത്മാവ്‌...
നഷ്ടമാകും എന്നോർമയിലെങ്ങോ
ഒരു വെള്ളരിപ്പ്രാവായ്‌ കുറുകുന്ന
നിന്നോർമ്മകളെ;
വലിച്ചെറിയട്ടെ ഞാനെൻ-
വികാരപഥത്തിൽ നിന്ന്...
എങ്കിലും വ്യക്തമാക്കാം ഞാനൊന്ന്
എന്‍റെ ഹൃത്തിന്‍റെ നിഗൂഢതയിലെങ്ങോ
നിൻ സ്വരം അലയടിച്ചിരുന്നു.
ഒരു കരിങ്കല്ലിൻ ഉറപ്പോടെ നിൻ രൂപം
അവിടുണ്ടായിരുന്നു...
അന്നും ഇന്നും എന്നും...

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP