2012 നവംബർ 13, ചൊവ്വാഴ്ച
2011 ജൂൺ 21, ചൊവ്വാഴ്ച
2009 ജൂൺ 5, വെള്ളിയാഴ്‌ച
നിറങ്ങൾ
കുറെ വർഷങ്ങൾ പുറകോട്ട് ഞാൻ നടക്കുകയാണ്,
തറവാട്ടിലെ ക്ഷയിച്ചുതുടങ്ങിയ ആ ചായ്പിന്റെ വാതിൽക്കൽ ഞാനെത്തി
കൊച്ചച്ചൻ അവിടെവിടെയൊ കാലും തിരുമ്മി ഇരിപ്പുണ്ട്
ചായ്പിന്റെ തെക്കെ ഇറമ്പിലുള്ള ആ പഴയ തുരുമ്പിച്ച ട്രങ്കുപെട്ടി ഞാൻ കണ്ടു
അതിനുള്ളിലാണ് അമ്മ എന്റെ കളർ പെൻസിലുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
അക്കുന്നനുമായ് വഴക്കടിച്ചപ്പോൾ ഒളിപ്പിച്ചുവെച്ചതാണ്
ആ പെട്ടിതുറന്ന് പെൻസിലെല്ലാമെടുത്ത്, നീല, മഞ്ഞ, പച്ച, ചുമല, കറുപ്പ് എല്ലാ നിറത്തിലും ആ ചുവരിലെനിക്കെഴുതണം...
“ബാല്യം മനോഹരം”
പോസ്റ്റ് ചെയ്തത്: വിനയന് സമയം 10:57 PM 15 പേര് പ്രതികരിച്ചു...
2009 ജൂൺ 2, ചൊവ്വാഴ്ച
നിഴൽ പോലെ ഒരാൾ
എല്ലാം ഞാൻ മറക്കുകയാണൊ?
എന്റെ നാട്... ബന്ധങ്ങൾ...
ഞാൻ സ്നേഹിച്ച പാട്ടുകൾ
എല്ലാറ്റിനുമുപരി നിന്റെ സ്നേഹം...
അറിയില്ലെനിക്കെന്തെന്ന്!
എന്റെ മനസ്സ് മരിച്ചുവോ?
സ്നേഹം ഓർമ്മകളിലും,
പുസ്തകത്താളുകളിലുമായി ഒതുങ്ങുന്നുവോ!
സ്നേഹവാത്സല്യങ്ങളുടെ താതാ...
തിരിച്ചു വിളിക്കു നീയെന്നെ
ഉറക്കൂ എന്നെ നിന്റെ മടിയിൽ
പാടുമോ ഒരിക്കൽ കൂടി നീയെനിക്കായ്
പണ്ടെങ്ങോ പാടി മറന്ന ആ താരാട്ടുപാട്ടുകൾ...!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 8:23 PM 10 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങള്‍, ഫോട്ടോ, ബന്ധം, സ്നേഹം

