2009, ജൂൺ 25, വ്യാഴാഴ്‌ച
2009, ജൂൺ 16, ചൊവ്വാഴ്ച
മഴ ചാറണ്ണ്ട്ട്ടാ...!
പെയ്തൊഴിയാൻ വിങ്ങി നിൽക്കുന്ന വാനം.
ചാറ്റൽമഴത്തുള്ളികൾ മുഖത്ത് വീഴ്ത്തി രസിക്കയാണ് മാളു.
ബാംഗ്ലൂർ ജാലഹള്ളിയിൽ നിന്നുള്ള ഒരു ചിത്രം.
പോസ്റ്റ് ചെയ്തത്: വിനയന് സമയം 11:21 PM 32 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങൾ
2009, ജൂൺ 12, വെള്ളിയാഴ്‌ച
കൂട്ട്
യാത്രയിലെവിടെയോ വെച്ചു കണ്ടുമുട്ടി,
പിന്നെ കുറെ നാൾ ഒരുമിച്ചുള്ള യാത്ര
വഴിയമ്പലങ്ങളിൽ ഒരുമിച്ചുള്ള നാളുകൾ
പുതിയ ആളുകൾ, പുതിയ സ്ഥലങ്ങൾ
എല്ലാം ഒരുമിച്ചു കണ്ടു,
സ്വപ്നങ്ങളും, ദുഃഖങ്ങളും പങ്കുവെച്ചു
നാളുകൾ ഏറെ കഴിഞ്ഞു, ഞാൻ നീ തന്നെയല്ലെ എന്നു തോന്നിത്തുടങ്ങി
ഇന്ന് നിന്നെ യാത്രയാക്കുമ്പോൾ
ഉള്ളിലെവിടെയോ എന്തോ തേങ്ങുന്നു
വിടപറയുവാനാവുന്നില്ലെനിക്ക്
എങ്കിലും കൂട്ടുകാരാ, ഒന്നു മാത്രം പറയാം!
ഇനിയും യാത്രകളുണ്ട്... നമ്മളുമുണ്ട്...
...
...
ശുഭയാത്ര!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 9:17 PM 16 പേര് പ്രതികരിച്ചു...
2009, ജൂൺ 5, വെള്ളിയാഴ്‌ച
നിറങ്ങൾ
കുറെ വർഷങ്ങൾ പുറകോട്ട് ഞാൻ നടക്കുകയാണ്,
തറവാട്ടിലെ ക്ഷയിച്ചുതുടങ്ങിയ ആ ചായ്പിന്റെ വാതിൽക്കൽ ഞാനെത്തി
കൊച്ചച്ചൻ അവിടെവിടെയൊ കാലും തിരുമ്മി ഇരിപ്പുണ്ട്
ചായ്പിന്റെ തെക്കെ ഇറമ്പിലുള്ള ആ പഴയ തുരുമ്പിച്ച ട്രങ്കുപെട്ടി ഞാൻ കണ്ടു
അതിനുള്ളിലാണ് അമ്മ എന്റെ കളർ പെൻസിലുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
അക്കുന്നനുമായ് വഴക്കടിച്ചപ്പോൾ ഒളിപ്പിച്ചുവെച്ചതാണ്
ആ പെട്ടിതുറന്ന് പെൻസിലെല്ലാമെടുത്ത്, നീല, മഞ്ഞ, പച്ച, ചുമല, കറുപ്പ് എല്ലാ നിറത്തിലും ആ ചുവരിലെനിക്കെഴുതണം...
“ബാല്യം മനോഹരം”
പോസ്റ്റ് ചെയ്തത്: വിനയന് സമയം 10:57 PM 15 പേര് പ്രതികരിച്ചു...
2009, ജൂൺ 2, ചൊവ്വാഴ്ച
നിഴൽ പോലെ ഒരാൾ
എല്ലാം ഞാൻ മറക്കുകയാണൊ?
എന്റെ നാട്... ബന്ധങ്ങൾ...
ഞാൻ സ്നേഹിച്ച പാട്ടുകൾ
എല്ലാറ്റിനുമുപരി നിന്റെ സ്നേഹം...
അറിയില്ലെനിക്കെന്തെന്ന്!
എന്റെ മനസ്സ് മരിച്ചുവോ?
സ്നേഹം ഓർമ്മകളിലും,
പുസ്തകത്താളുകളിലുമായി ഒതുങ്ങുന്നുവോ!
സ്നേഹവാത്സല്യങ്ങളുടെ താതാ...
തിരിച്ചു വിളിക്കു നീയെന്നെ
ഉറക്കൂ എന്നെ നിന്റെ മടിയിൽ
പാടുമോ ഒരിക്കൽ കൂടി നീയെനിക്കായ്
പണ്ടെങ്ങോ പാടി മറന്ന ആ താരാട്ടുപാട്ടുകൾ...!
പോസ്റ്റ് ചെയ്തത്: വിനയന് സമയം 8:23 PM 10 പേര് പ്രതികരിച്ചു...
കുറിപ്പുകള്‍: ചിത്രങ്ങള്‍, ഫോട്ടോ, ബന്ധം, സ്നേഹം