2010, ജനുവരി 27, ബുധനാഴ്‌ച

വെളിച്ചത്തെ സ്നേഹിക്കുമ്പോൾ



സ്വപ്നങ്ങളെ പിഴിഞ്ഞ ചായം തേടി
പുലരികൾ തീർത്ത വെളിച്ചം തേടി
സായന്തനത്തിൻ അരുണിമ തേടി
ഏതോ യാത്രയിൽ പുഴവക്കിലെങ്ങോ
നീയും ഞാനും മാത്രമാവുമ്പോൾ
ഒന്നറിയുന്നു...
ഓർമ്മകളിൽ നിറയുന്നു...
വെളിച്ചത്തെ സ്നേഹിച്ചൊരായാത്രകൾ!

2010, ജനുവരി 9, ശനിയാഴ്‌ച

രാധാ മാധവം



രാധാമാധവ സങ്കല്പത്തിൻ
രാഗ വൃന്ദാവനമേ
നിന്റെയമുനാ തീരത്തുനിന്നും
കൌമാരഗന്ധികൾ പൂത്തൂ

ആടകൾ വാരി അരയാൽ മറവിൽ
സായംസന്ധ്യ ചിരിച്ചു
നിന്റെ കായാംപൂവുടൽനുള്ളി
കണ്ണിൽ കണ്ണു കൊതിച്ചു
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു

പാൽക്കുടമേന്തും മുകിൽ ഗോപികകൾ
നീലപ്പീലി വിരിച്ചു
നിന്റെ കേളി മണ്ഡപം പൂകി
ഓരോ മോഹ പതംഗം
ഒന്നറിയാൻ ഒന്നു തൊടാൻ
കണ്ണിൽ കണ്ണു കൊതിച്ചു

-കേട്ടുമറന്ന ഒരു പാട്ട്

2010, ജനുവരി 1, വെള്ളിയാഴ്‌ച

പുതുവത്സരാശംസകൾ


എല്ലാ ബൂലോകർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP