ഒറ്റമരം

കൊടും ചൂടിലൊരു തണലായി, കുളിരായി
പേമാരിയിലൊരു കുടയായി, കൂരയായി
പ്രണയങ്ങൾക്കും പ്രണയഭംഗങ്ങൾക്കും സാക്ഷിയായി
കാത്തിരിപ്പിനും പകലുറക്കങ്ങൾക്കും കൂട്ടായി
ഓർമ്മകളുടെ സ്വന്തം രാജ്യമായി
കവിതകൾ പൂത്ത വാകയായി
ഇനിയും മരിക്കാത്തൊരെന്നൊറ്റമരമേ
“നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!”
കേരള സർവകലാശാല വളപ്പിൽ നിന്നൊരു വലിയ വാകമരം ഏതോ ‘സാമൂഹിക സേവകർ’ മുറിച്ചു മാറ്റി! വെളിയിലെത്ര ചൂടായാലും, കലാശാല വളപ്പിനുള്ളിൽ കടക്കുമ്പോൾ ഒരു കുളിരാണ്, ആ തണലും കുളിരും കുറച്ച് കൂടി ഇപ്പോൾ ബാക്കിയുണ്ട്... ഇനിയും മരിക്കാത്തൊരാ മരങ്ങൾക്ക് ആത്മശാന്തി നേരുന്നു... പ്രതികരിക്കാൻ കഴിയാത്ത നാവുകൾക്ക്, പ്രതികരിച്ചിട്ടും മാറ്റമുണ്ടാകാതിരുന്ന സാമൂഹികാവബോധത്തിന്, ഒരു ‘തണൽ’ നട്ട് പ്രതികരിക്കാം!
ഏഡിറ്റ് ചെയ്തതാണ് ഇവിടെ ഇട്ടിരിക്കുന്നത്... എഡിറ്റ് ചെയ്യാത്തത് ഇവിടെ!