2009, നവംബർ 3, ചൊവ്വാഴ്ച

ഒറ്റമരം




കൊടും ചൂടിലൊരു തണലായി, കുളിരായി
പേമാരിയിലൊരു കുടയായി, കൂരയായി
പ്രണയങ്ങൾക്കും പ്രണയഭംഗങ്ങൾക്കും സാക്ഷിയായി
കാത്തിരിപ്പിനും പകലുറക്കങ്ങൾക്കും കൂട്ടായി
ഓർമ്മകളുടെ സ്വന്തം രാജ്യമായി
കവിതകൾ പൂത്ത വാകയായി
ഇനിയും മരിക്കാത്തൊരെന്നൊറ്റമരമേ
“നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!”

കേരള സർവകലാശാല വളപ്പിൽ നിന്നൊരു വലിയ വാകമരം ഏതോ ‘സാമൂഹിക സേവകർ’ മുറിച്ചു മാറ്റി! വെളിയിലെത്ര ചൂടായാലും, കലാശാല വളപ്പിനുള്ളിൽ കടക്കുമ്പോൾ ഒരു കുളിരാണ്, ആ തണലും കുളിരും കുറച്ച് കൂടി ഇപ്പോൾ ബാക്കിയുണ്ട്... ഇനിയും മരിക്കാത്തൊരാ മരങ്ങൾക്ക് ആത്മശാന്തി നേരുന്നു... പ്രതികരിക്കാൻ കഴിയാത്ത നാവുകൾക്ക്, പ്രതികരിച്ചിട്ടും മാറ്റമുണ്ടാകാതിരുന്ന സാമൂഹികാവബോധത്തിന്, ഒരു ‘തണൽ’ നട്ട് പ്രതികരിക്കാം!


ഏഡിറ്റ് ചെയ്തതാണ് ഇവിടെ ഇട്ടിരിക്കുന്നത്... എഡിറ്റ് ചെയ്യാത്തത് ഇവിടെ!

20 പേര്‍ പ്രതികരിച്ചു...:

ലേഖ 2009, നവംബർ 3 10:32 PM  

നാളെ ഞങ്ങള്‍ 'തണല്‍' നട്ട്‌ പ്രതികരിക്കും. :)

വേണു 2009, നവംബർ 4 12:04 AM  

Contrast അടിച്ചു കൂട്ടിയല്ലേ...

ഭൂതത്താന്‍ 2009, നവംബർ 4 10:14 AM  

പെന്‍സില്‍ സ്കെച്ച് പോലെ ഉണ്ട് ..മനോഹരം ...

കുക്കു.. 2009, നവംബർ 4 11:26 AM  

nice one..:)
black and whit photo

★ Shine 2009, നവംബർ 4 5:06 PM  

Good one..Is Venu is correct about photo? :-)

വിനയന്‍ 2009, നവംബർ 4 5:41 PM  

തൈക്കാടൻ, ലേഖ, വേണൂസ്, ഭൂതത്താൻ, കുക്കു, കുട്ടേട്ടൻ
എല്ലോർക്കും നന്ദി!

കുട്ടേട്ടാ,
contrast കുറച്ച് കൂട്ടി, മൊത്തം grey scale ആക്കിയിരുന്നു... വെറുതെ ഒരു പരീക്ഷണം... കണ്ടപ്പോൾ രസം തോന്നി അതുകൊണ്ട് പോസ്റ്റി! original ന്റെ ലിങ്ക് പോസ്റ്റിൽ തന്നെ കൊടുത്തിട്ടുണ്ട്...

Rani Ajay 2009, നവംബർ 4 8:25 PM  

ഞാന്‍ ആദ്യം വിചാരിച്ചു ഇതു ഒരു പെന്‍സില്‍ സ്കെച്ച് ആണെന്ന്... contrast നന്നായിട്ടുണ്ട് ... എഡിറ്റ്‌ ചെയ്യാത്ത സ്നാപ്പിന്റെ ആകാശം കാണാന്‍ നല്ല ഭംഗിയായിട്ടുണ്ട്...

ശ്രീലാല്‍ 2009, നവംബർ 4 10:19 PM  

ഒന്നുകൂടെ കാണാന്‍ വന്നതാ.. :)

വിനയന്‍ 2009, നവംബർ 4 11:34 PM  

റാണിച്ചേച്ചി,
:) നന്ദി!

സ്രാൽ,
:)

തൃശൂര്‍കാരന്‍ ..... 2009, നവംബർ 5 12:19 AM  

good..

Typist | എഴുത്തുകാരി 2009, നവംബർ 5 11:38 AM  

എഡിറ്റ് ചെയ്യാത്തതാണെനിക്കു കൂടുതല്‍ ഇഷ്ടമായതു്.

ബിനോയ്//HariNav 2009, നവംബർ 5 1:51 PM  

Beautiful :)

Unknown 2009, നവംബർ 5 5:38 PM  

വിനയാ പടം കലക്കി... ആ പടത്തിനൊരു ബോര്‍ഡര്‍ ഇടാന്‍ വയ്യാരുന്നോ... എന്തായാലും നന്നായിട്ടുണ്ട്...

siva // ശിവ 2009, നവംബർ 5 6:34 PM  

Nice experiment!

വിനയന്‍ 2009, നവംബർ 5 6:45 PM  

തൃശ്ശൂർക്കാരൻസ്, എഴുത്തുകാരിച്ചേച്ചി, ബിനോയ് മാഷ്, ജിമ്മി, ശിവ
:) നന്ദി!

ജിമ്മി,
ബോർഡർ ഇടാറില്ലായിരുന്നു! ഇനിയൊന്നു നോക്കട്ടെ!

Unknown 2009, നവംബർ 6 8:50 AM  

പരീക്ഷണം നന്നായിട്ടുണ്ട്.

the man to walk with 2009, നവംബർ 6 10:46 AM  

നല്ല ചിത്രം

വിനയന്‍ 2009, നവംബർ 7 2:47 PM  

സപ്തേട്ടൻ, the man to walk with,
പരീക്ഷണം ഇഷ്ടായീന്നറിഞ്ഞതിൽ സന്തോഷം! :) നന്ദി!

Umesh Pilicode 2009, നവംബർ 10 12:05 PM  

നന്നായിട്ടുണ്ട്

വിനയന്‍ 2009, നവംബർ 12 5:55 PM  

സോണ, ഉമേഷ്
നന്ദി!

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP