2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ഓർമ്മകൾ


ആ തടാകത്തിൽ വിരിഞ്ഞു നിന്ന താമര‌പ്പൂവിന് ഇന്നലത്തെ ഓർമ്മ‌കളുടെ ഗന്ധമായിരുന്നു.
ആ നെല്ലിമരച്ചുവട്ടിൽ നിന്നപ്പോൾ എവിടെനിന്നോവന്ന കാറ്റിൽ-
ഉതിർന്നുവീണ നെല്ലിക്കായ്ക്ക്‌ അതേ ഓർമ്മ‌കളുടെ ചവർപ്പുണ്ടായിരുന്നു...
പക്ഷേ പിന്നീട്‌ ഞാൻ കുടിച്ച ഗൃഹാതുരത‌യുടെ വെള്ളത്തിന് ആ ചവർപ്പ്‌ മധുരം പകർന്നിരുന്നു.
ആതെ;
ഓർമ്മ‌കൾ ഭ്രാന്താണ്, സ്വത്താണ്, സന്തോഷമാണ്, നീയാണ്, ഞാനാണ്, ഈ ജീവിതമാണ്...
വഴിയമ്പലങ്ങളിൽ ഒരു യാത്രക്കാരനെപ്പോലെ വിശ്രമിക്കുമ്പൊഴും...
കുളക്കടവിൽ നിരാശയുടെ കല്ലുകൾ എറിയുമ്പോഴും...
ജീവിതത്തിരക്കിൽപ്പെട്ടുലയുമ്പോഴും...
പുസ്തകത്താളിൽ വിരഹത്തിന്നക്ഷരം കുത്തിക്കുറിക്കുമ്പോഴും...
മിഴിക്കോണിൽ നിന്നെ ഓർത്ത്‌ ഒരിറ്റു കണ്ണീർ പൊഴിക്കുമ്പോഴും...
ഓർമ്മ‌കൾ മരിക്കുന്നില്ല...
അവ അനശ്വരമാക്കപ്പെടുന്നു...
ഓർമ്മ‌; അതൊരു തീരാത്ത കവിതയാകുന്നു...

2 പേര്‍ പ്രതികരിച്ചു...:

വരവൂരാൻ 2009, ഏപ്രിൽ 7 1:18 PM  

ഓർമ്മ‌; അതൊരു തീരാത്ത കവിതയാകുന്നു
മനോഹരമായ എഴുത്ത്‌. അഭിനന്ദനങ്ങൾ

സമാന്തരന്‍ 2009, ഏപ്രിൽ 7 6:00 PM  

ഓര്‍മ്മ ഒരു മൃതസഞ്ജീവനിയാണെന്നെന്റെ പക്ഷം..
ഓര്‍മ്മളില്ലെങ്കില്‍ ഞാനെന്നേ മടുപ്പു കുടിച്ച് മരിച്ചേനെ..

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP