2009, മേയ് 17, ഞായറാഴ്‌ച

മഴമുത്ത്



പുറത്ത് മഴ പെയ്തിറങ്ങുകയാണ്...
കോരിച്ചൊരിയുന്ന ഈ മഴയത്ത്, ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ കയറി പനിപിടിച്ച് കമ്പിളി പുതച്ചുറങ്ങുവാന്‍ മോഹമാകുന്നു.
ഓര്‍മ്മകളിലെങ്ങൊ പെയ്തു തോര്‍ന്ന ആ മഴയുടെ കണങ്ങള്‍ ഇന്നും മുറ്റത്തെ അരളിയില്‍ ഇറ്റിറ്റ് നില്ക്കുന്നു.
ആ കണങ്ങളിലൂടെ നോക്കുമ്പോള്‍ ഞാനെന്‍റെ ഭൂതകാലം കാണുകയാണ്...
എന്നോ നഷ്ടപ്പെട്ട ബാല്യം കാണുകയാണ്...
അതിന്റെ കുളിര്‍ അറിയുകയാണ്...
വറ്റിവരണ്ട മനസ്സുകളുടെ ദാഹം തീര്‍ക്കാന്‍ ഈ മഴ തോരാതിരുന്നെന്കില്‍...!
മഴയെ പറ്റി ഇവിടെയും വായിക്കുക.

18 പേര്‍ പ്രതികരിച്ചു...:

anupama 2009, മേയ് 17 1:39 PM  

my mind blooms looking at the raindrop!
beautiful shot!
mazhathullikal nammude manassu nirakkatte............'
sasneham,
anu

പകല്‍കിനാവന്‍ | daYdreaMer 2009, മേയ് 17 2:59 PM  

Super........!

aneeshans 2009, മേയ് 17 3:17 PM  

good shot.

Unknown 2009, മേയ് 17 3:34 PM  

മഴതുള്ളികിലുക്കം... നന്നായിരിക്കുന്നു.

Unknown 2009, മേയ് 17 3:38 PM  

കലക്കന്‍ സ്നാപ്പ്

സന്തോഷ്‌ പല്ലശ്ശന 2009, മേയ് 17 4:53 PM  

ഏട്ടെയ്‌ ഞങ്ങള്‍ ഇവിടേ ഇങ്ങ്‌ മുംബൈയില്‍ ചുട്ടു പൊള്ളുകയാണ്‌അതിണ്റ്റെടെയ്ക്ക്‌ മഴചിത്ര കാണിച്ചു കൊതിപ്പിക്യാ ല്ലേ.... കാണിച്ചു തരാം മ്‌..ഹ്‌....

The Eye 2009, മേയ് 17 7:25 PM  

Mazhathullikal pozhinjeedumee nadan vazhi...

Good shot..!

ശ്രീലാല്‍ 2009, മേയ് 18 2:03 AM  

Cute !!


ടൈറ്റില്‍ പോരാ.. പോസ്റ്റിനെ തിന്നുന്നു.

Jayasree Lakshmy Kumar 2009, മേയ് 18 3:35 AM  

“പ്രകാശലാളിതതുഷാര ബിന്ദുവിൽ
പ്രപഞ്ചം പ്രതിഫലിച്ചു“

മനോഹര ചിത്രം

വിനയന്‍ 2009, മേയ് 18 9:42 AM  

അനു, ഷിജുവേട്ടന്‍ ‍, ഏകലവ്യന്‍, പുലിയേട്ടന്‍, സന്തോഷ്, അല്‍ജോയേട്ടാ , ലക്ഷ്മിയേച്ചി വന്നതിനും രണ്ട് വാക്ക് പറഞ്ഞതിനും നന്ദി കേട്ടോ? ഇനിയും വരണം!

നൊമാദേട്ടന്‍, ലാലേട്ടന്‍
ഇത് തീര്‍ച്ചയായും ഒരു ഭാഗ്യമാണ് ട്ടോ? നിങ്ങളുടെ സന്ദര്‍ശനത്താല്‍ ഈയുള്ളവന്‍ ധന്യനായി... ഒരുപാട് നന്ദിയുണ്ട്.
ലാലേട്ടാ, ചുമ്മാ മനസ്സില്‍ കയറി വന്നത് എഴുതി വെച്ചു എന്നേ ഉള്ളു. ബോറായി അല്ലെ?

ഹന്‍ല്ലലത്ത് Hanllalath 2009, മേയ് 18 6:10 PM  

പുല്‍തണ്ടിലെ കൊഴുത്ത ജലത്തുള്ളികളാല് കണ്ണെഴുതാന്‍ കൊതിയാകുന്നു....

നരിക്കുന്നൻ 2009, മേയ് 18 6:27 PM  

വാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാവ്....
അതി മനോഹരം...

ശ്രീലാല്‍ 2009, മേയ് 18 7:27 PM  

വിന്‍... ഞാന്‍ ബ്ലോഗിന്റെ ടൈറ്റില്‍ ബാനറിനെയാണ് പറഞ്ഞത്.. പോസ്റ്റിന്റെ തലക്കെട്ട് ചേര്‍ന്നതുതന്നെ..

പിന്നെ എന്നെ ഏട്ടാന്ന് വിളിച്ചാല്‍ കൊന്ന്കളയും.. കൊച്ച് പയ്യനാടേ.. ;)

നൊമാദിനെ വിളിച്ചോ.. പുള്ളിക്ക് നല്ല വയസ്സുണ്ട്.. അങ്കിള്‍ എന്നാണ് ശരിക്കും ചേരുന്നത് അല്ലേ... നൊമാദങ്കിള്‍.. ഹൈ.. :)

വിനയന്‍ 2009, മേയ് 18 8:11 PM  

ശരി, സമ്മതിച്ചേ...! എവിടെയൊ ഞാനൊരു ഫോട്ടോ കണ്ടായിരുന്നു കണ്ടപ്പോള്‍ എന്നേക്കാള്‍ പ്രായമുണ്ടോ എന്നു തോന്നിപ്പോയി... അതാ അങ്ങനെ വിളിച്ചത്! ഹി.. ഹി...
നൊമാദങ്കിള്‍ എന്ന് ഇനി വിളിച്ചിട്ടു വേണം അവിടുന്നിനി ബാക്കി കേള്‍ക്കാന്‍...!
ടൈറ്റില്‍ അനിയച്ചാര്‍ ഡിസൈന്‍ ചെയ്ത് തന്നതാണ്... കുറച്ച് കഷ്ടപ്പെട്ടായിരുന്നു പുള്ളി. ഇനി ഉടനെ മാറ്റിയാല്‍ അവനെന്നെ തട്ടും! കുറച്ച് കഴിഞ്ഞ് അവനറിയാതെ മാറ്റാം... :)

വിനയന്‍ 2009, മേയ് 18 8:23 PM  

ഹന്‍ലല്ലത്ത്, നരിക്കുന്നന്‍
പടം ഇഷ്ട്പ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം

ramanika 2009, മേയ് 18 8:30 PM  

fantastic!

aneeshans 2009, മേയ് 18 10:17 PM  

ഡേയ് അവനങ്ങയൊക്കെ പറയും കേട്ടോ, അവന് പത്തില്‍ പഠിക്കുന്ന ഒരു മോളുണ്ട്. ഡൈയൊക്കെ ചെയ്ത് ശ്രീലാല്‍ എന്നൊരു പേരൊക്ക് ഫിറ്റ് ചെയ്ത് നടക്കുന്നതാ. ലാലപ്പന്‍ സി കെ എന്നാ ശരിക്കും പേര്. :)

പൈങ്ങോടന്‍ 2009, മേയ് 19 1:03 AM  

ചിത്രം വളരെ നന്നാ‍യിട്ടുണ്ട്

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP