2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

സ്മൃതിജാലകം


ഓർമ്മകളുറങ്ങുന്ന ആ ജാലകത്തിലൂടെ ഞാൻ ദൂരേക്ക് നോക്കി
ആരോ പയ്യുകളുടെ പിന്നാലെ ഓടുന്നു; വെള്ളം തട്ടിത്തെറിപ്പിച്ച് രസിക്കുന്നു...
അങ്ങകലെ അസ്തമയസൂര്യനെ നോക്കി പുഞ്ചിരിക്കുന്നു...
പാടവരമ്പത്തൂടെ കുട്ടിനിക്കറുമിട്ട് ആമ്പൽപ്പൂക്കളുമായി ചെറിയമ്മയോടൊപ്പം നടന്നടുക്കുന്നു...
പിന്നാലെ കയ്യിൽ പിടിച്ച് വേറെ ആരൊ!
“അത് നമ്മളായിരുന്നോ?”, ചിന്നമ്മു ചോദിച്ചു.
ഞാൻ ചിരിച്ചു;
നഷ്ടപ്പെട്ട ഓർമ്മകളുടെ ബാല്യം...
എന്നത്തേയും പോലെ അന്നും ആ ഓർമ്മകൾ ഒരിറ്റു കണ്ണുനീർ കടംവാങ്ങി.

15 പേര്‍ പ്രതികരിച്ചു...:

വിനയന്‍ 2009, ഓഗസ്റ്റ് 7 8:10 PM  

എന്നത്തേയും പോലെ അന്നും ആ ഓർമ്മകൾ ഒരിറ്റു കണ്ണീർ കടം വാങ്ങി...

Unknown 2009, ഓഗസ്റ്റ് 7 9:13 PM  

ഹോ കലക്കി മോനേ...

Jayasree Lakshmy Kumar 2009, ഓഗസ്റ്റ് 7 9:53 PM  

ജാലകത്തിലൂടെ മനോഹരമായ ഒരു ഗ്രാമക്കാഴ്ച!
നന്നായിരിക്കുന്നു

Seek My Face 2009, ഓഗസ്റ്റ് 7 10:35 PM  

നല്ല ചിത്രം...

കുക്കു.. 2009, ഓഗസ്റ്റ് 8 10:33 AM  

nice..

Sabu Kottotty 2009, ഓഗസ്റ്റ് 8 10:34 AM  

ബാല്യകാല സ്മൃതികള്‍ മനോഹരമായ അനുഭൂതി തന്നെയാണ്. അതു തിരികെ കിട്ടാത്തതാവുമ്പോള്‍ ഒരു നൊമ്പരവും...

ബിനോയ്//HariNav 2009, ഓഗസ്റ്റ് 9 12:29 PM  

Great! :)

സെറീന 2009, ഓഗസ്റ്റ് 10 7:17 AM  

എത്ര വെളിച്ചമാണ് ഇപ്പുറത്തേയ്ക്ക്
തരുന്നത് നിന്‍റെ സ്മൃതി ജാലകം!

വയനാടന്‍ 2009, ഓഗസ്റ്റ് 10 8:57 PM  

ഗംഭീരം, വരികളും
.....

അപ്പു ആദ്യാക്ഷരി 2009, ഓഗസ്റ്റ് 11 4:02 PM  

വിനയാ, ഞാനൊരു കമന്റ് മുമ്പ് ഈ ചിത്രത്തിനു ചേര്‍ത്തിരുന്നു. അതെവിടെ?

സബിതാബാല 2009, ഓഗസ്റ്റ് 11 4:58 PM  

ആരെയോ തേടി തിരഞ്ഞു ഞാനൊടുവിലായ് തളര്‍ന്നുറങ്ങിയ പൂത്തമാന്തോപ്പിന്റെ കസവണിഞ്ഞ പച്ചത്തഴപ്പിന്റെയുള്ളിലായ് പൂങ്കുയിലൊന്നിണയ്ക്കായ് പൂങ്കനി തിരയുന്നു....

വിനയന്‍ 2009, ഓഗസ്റ്റ് 11 8:29 PM  

അപ്പേട്ടാ,
അയ്യോ കിട്ടിയില്ല!

വിനയന്‍ 2009, ഓഗസ്റ്റ് 11 8:32 PM  

വന്ന് രണ്ട് വാക്ക് പറഞ്ഞ എല്ലോർക്കും നന്ദി... നന്ദി... നന്ദി... :)

Areekkodan | അരീക്കോടന്‍ 2009, ഓഗസ്റ്റ് 13 2:49 PM  

നഷ്ടപ്പെട്ട ഓർമ്മകളുടെ ബാല്യം...

അതോ നഷ്ടപ്പെട്ട ബാല്യത്തിണ്റ്റെ ഓര്‍മ്മകളോ ?

വിനയന്‍ 2009, ഓഗസ്റ്റ് 13 10:24 PM  

അരീക്കോടൻ മാഷെ,
ഓർമ്മകളുടെ ബാല്യം എന്ന് ഒരുമിച്ച് വായിച്ചാലോ?

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP