2009, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ആരാധന

ആരാധന; അതായിരിക്കാം, എന്നും ഉദയത്തിങ്കൽ അവൾ പൂക്കൾ നിറഞ്ഞ് നിൽകുന്നത്...
ആരാധന; അതായിരിക്കാം, എന്നും വൈകിട്ട് അവൾ പൂക്കൾ കൊഴിച്ച് ഭൂമിയെ പൂജിക്കുന്നത്...
ആരാധന; അതുതന്നെയായിരിക്കാം അവൾ ഇന്നും പൂത്തു തളിർക്കുന്നത്, അമ്മ തന്ന സ്നേഹത്തിന്...

16 പേര്‍ പ്രതികരിച്ചു...:

വയനാടന്‍ 2009, ഓഗസ്റ്റ് 16 12:36 AM  

ആരാധന- ഈ പൂവിറുക്കാതെയാണു പ്രകൃതീ നിന്നെ ഞാൻ പൂമാല ചാർത്തിയതു.

നല്ല വരികൾ, ചിത്രം.

നാട്ടുകാരന്‍ 2009, ഓഗസ്റ്റ് 16 12:43 AM  

സുന്ദരം!

ചാണക്യന്‍ 2009, ഓഗസ്റ്റ് 16 1:45 AM  

ചിത്രവും വരികളും നന്നായി...

Sathees Makkoth | Asha Revamma 2009, ഓഗസ്റ്റ് 16 9:45 AM  

പണ്ട് വീടിന്റെ മുറ്റത്തെ ആര്യവേപ്പിൽ പടർന്ന് കയറിയിരുന്ന ഒരു കോളാമ്പിച്ചെട്യുണ്ടായിരുന്നു. നിറയെ മഞ്ഞപ്പൂക്കളുമായി അതങ്ങനെ നിൽക്കും. വീട്ടുമുറ്റത്തും,വീടിനുപുറത്തുമെല്ലാം മഞ്ഞനിറം.
ഓർമ്മകൾ നൽകുന്നു മനോഹരമായ പൂവ്.നന്ദി.

Unknown 2009, ഓഗസ്റ്റ് 16 3:06 PM  

ചിത്രവും, അതിലേറെ വരികളും ഇഷ്ടപ്പെട്ടു.

Ajmel Kottai 2009, ഓഗസ്റ്റ് 16 10:34 PM  

നല്ല ചിത്രം!

Appu Adyakshari 2009, ഓഗസ്റ്റ് 17 2:24 PM  

വിനയാ, ഇങ്ങനെ ക്രോപ്പ് ചെയ്തത് എന്തിനാണെന്നുകൂടി പറയാമോ?

(നല്ല വരികളും ചിത്രവും)

Unknown 2009, ഓഗസ്റ്റ് 17 8:15 PM  

കൊള്ളാം... നല്ല വരികളും... ചിത്രവും...

Rakesh R (വേദവ്യാസൻ) 2009, ഓഗസ്റ്റ് 17 9:08 PM  

ഒന്നിനൊന്ന് കിടിലം ഫോട്ടോസ് ആണല്ലോ വിനയാ :)

Unknown 2009, ഓഗസ്റ്റ് 17 9:16 PM  

മനോഹരമായിരിക്കുന്നു എന്നത്തേയും പോലെ വീണ്ടും നല്ല പടം

ലേഖ 2009, ഓഗസ്റ്റ് 17 9:30 PM  

ഉള്ളില്‍ കുളിര്‍മ്മ ഉണര്‍ത്തുന്ന ചിത്രം..അതിലേറേ ആരാധനയുടെ വിശുദ്ധി പേറുന്ന വരികള്‍.. മനോഹരം..

"സംസര്‍ഗ്ഗജ ദോഷാഗുണാ ഭവന്തി!" :D

വിനയന്‍ 2009, ഓഗസ്റ്റ് 17 10:49 PM  

വയനാടൻ, നാട്ടുകാരൻ മാഷെ, ചാണക്യൻ മാഷെ, സതീശേട്ടാ, ഏകലവ്യൻ, കൊറ്റായി, അപ്പുവേട്ടൻ, ജിമ്മി, വേദവ്യാസൻ, പുലിമാഷെ, ലേഖ

ചിത്രം ഇഷ്ടപ്പെട്ടൂന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും നന്ദി! :)

അപ്പേട്ടാ,
ക്രോപ്പ് ചെയ്തില്ലായിരുന്നു! അങ്ങനെ തന്നെയാണു എടുത്തത്. അപ്പേട്ടനെന്താ അങ്ങനെ ചോദിച്ചെ?

പൈങ്ങോടന്‍ 2009, ഓഗസ്റ്റ് 18 2:50 AM  

ചിത്രത്തിന്റെ ബാക്ക്ഗ്രൌണ്ട് കളര്‍ ഒരു ഗുമ്മായി തോന്നുന്നില്ല

Jayasree Lakshmy Kumar 2009, ഓഗസ്റ്റ് 18 3:59 AM  

ചിത്രം മനോഹരം!

മഞ്ഞക്കോളാമ്പിപ്പൂക്കൾ എന്റെ മനസ്സിലേക്കെത്തിക്കുന്നതൊരോണക്കാലം. അത്തത്തലേന്നുമുതലുള്ള പൂശേഖരണത്തിൽ കോളാമ്പിപ്പൂക്കൾക്ക് മുഖ്യപങ്കുണ്ടായിരുന്ന ആ കുട്ടിപ്പാവാടക്കാലം!!

Areekkodan | അരീക്കോടന്‍ 2009, ഓഗസ്റ്റ് 18 2:54 PM  

നന്നായി....

വിനയന്‍ 2009, ഓഗസ്റ്റ് 18 9:37 PM  

പൈങ്ങോടൻസ്, ലക്ഷ്മിയേച്ചി, അരീക്കോടൻ മാഷ്
നന്ദി! :)

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP