Morning Walks
അറിയാതെ കടന്നു വന്ന ബന്ധം
നീയും ഞാനും മാത്രമായി.
ഉത്സവ സന്ധ്യകൾ നമ്മൂടേതായിരുന്നു
ആറാട്ടു യാത്രകളും
നിന്നെ ഞാൻ ആന-നായരെന്നു വിളിച്ചു;
നീ കേൾക്കാതെ!
സ്നേഹമായിരുന്നു, ധൈര്യമായിരുന്നു നീ.
ഇനിയും എത്ര ജീവിക്കാനിരിക്കുന്നു
എത്ര ഉത്സവങ്ങളും, ആറാട്ടുകളും നമുക്കായ് കാത്തിരിക്കുന്നു
പുലരിയുടെ കുളിരും, ഉണർവും നിറയുന്ന യാത്രകൾ പോലെ
അനശ്വരമാക്കപ്പെടട്ടെ ഈ ബന്ധം.
-ചക്കരമുത്തിന്