2009, ഏപ്രിൽ 29, ബുധനാഴ്‌ച

യാത്ര


തിരുനെല്ലിയില്‍ (വയനാട്) നിന്നും കുറുവ ദ്വീപിലേക്ക് പോകുന്ന വഴി എടുത്തതാണ്.
ഇങ്ങനെ കണ്ടു തീര്‍ക്കുവാന്‍ എത്രയോ സ്ഥലങ്ങള്‍ ബാക്കി...!

2009, ഏപ്രിൽ 25, ശനിയാഴ്‌ച

കൊച്ചേച്ചി



വയസ്സായി, എന്നാല്‍ നേരത്ത് കാലത്ത് ഉറങ്ങാം എന്നു വെച്ചു കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍സമ്മതിക്കില്ല.
നാളെ രാവിലെ പൂ മാറ്റാനുള്ളതാണ്,
ഒന്നു മുറ്റമടിച്ചിടുകയില്ല അസത്തുകള്‍.
എല്ലാം ഞാന്‍ തന്നെ ചെയ്യണം...


"ഒരു ഉത്രാട രത്രിയില്‍ കൊച്ചേച്ചിയമ്മയുടെ വിഷമങ്ങളാണ് ഇതെല്ലാം, ഒടുവില്‍ അമ്മായി കട്ടന്‍ ഇട്ടു കൊടുത്തപ്പോഴാണ് ഒന്ന് തണുത്തത്"

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

മുത്തച്ഛന്‍



ഓര്‍മ്മയിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന മുത്തച്ഛന്‍ ...
മീശയച്ഛന്‍ അങ്ങനാണ് ഞങ്ങള്‍ വിളിക്കുന്നത്.
കാലം തുഴഞ്ഞ് നീക്കിയ ആ തോണിയോടൊപ്പം ഞങ്ങളും നീങ്ങി...
മുത്തച്ഛന്റെ രാമായണ‍ം കാതോര്‍ത്തിരുന്ന സന്ധ്യകളും,
കറുത്തവാവിന് 'വാവ് അട'യ്ക്കായി വഴക്കുണ്ടാക്കിയതും.
ഒടുവില്‍ തളര്‍ന്ന് കിടക്കുമ്പോള്‍,
കഥ പറഞ്ഞുറക്കിയതും ഒന്നും മറക്കാനവുന്നില്ല...
ഇന്ന് ആ സ്നേഹം കിട്ടുന്നത് വര്‍ഷത്തി‍ല്‍ ഒന്നോ രണ്ടോ തവണ...
ജീവിതത്തിരക്ക്... ജോലിത്തിരക്ക്... പറയുവാന്‍ ഒഴിവുകള്‍ ധാരാളം.
പരിഭവങ്ങളൊന്നുമില്ല മുത്തച്ഛനാരോടും.

കണ്ണുകള്‍ കലങ്ങിയിരിക്കുന്നു...
വാര്‍ദ്ധക്യം ആ മുഖത്ത് വ്യക്തം...
പക്ഷെ, മനസ്സില്‍ മുത്തച്ഛന്‍ ഇന്നും പതിനാറ്.
തളര്‍ന്നിരിക്കാന്‍ മുത്തച്ഛനറിയില്ല...

ഓണത്തിനും വിഷുവിനും ചെന്നു മടങ്ങുമ്പോള്‍,
ഒരു കാവി മുണ്ടുമുടുത്ത് മുത്തച്ഛന്‍ ആ പീടികത്തിണ്ണയില്‍ നില്പുണ്ടാവും.
മനസ്സു നിറയെ സ്നേഹവുമായി... കണ്ണില്‍ ഒരിറ്റ് കണ്ണീരുമായി...
അടുത്തവരവും കാത്ത്...!

ക്ഷമിക്ക! നീയെന്നോട്!
അറിയാതെപോലും ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക്!
പ്രാര്‍ഥിക്കുന്നെന്‍ സ്നേഹമേ... നിന്‍ ദീര്‍ഘായുസ്സിനായ്...

2009, ഏപ്രിൽ 9, വ്യാഴാഴ്‌ച

ഗുളിക കൊറിക്കുന്നവര്‍


"അളിയാ പ്രാന്താവുന്നെഡേയ്..."
"എന്തു പറ്റി..?"
"ഡാ, എന്റെ ജീവിതം മിക്കവാറും ഗുളിക കഴിച്ചുതന്നെ തീരും..."
"ഉം..."
"ഒരു മനുഷ്യായുസ്സില്‍ കഴിക്കാനുള്ള ഗുളിക മുഴുവനും ഞാനിതിനകം കഴിച്ചുതീര്‍ത്തു..."
(എന്തര് പറയാ‍ന്‍ ?)
"ലങ്ങേര്‍ക്ക് ഇപ്പോള്‍ എന്നെ കാണുമ്പോള്‍ ചിരിയാണ്..."
"?"
"ആ ഡോക്ടര്‍ക്ക്!"
"തീരുമാനിച്ചു... ഇനി വെള്ളമടിക്കുന്നില്ല...!"
(ഇതൊക്കെ നമ്മളെത്ര കണ്ടതാ...!)
...
...
...
...
"അളിയാ... വയറ് പിന്നേം കൊളായീന്നാ തോന്നുന്നേ...!"
"പാര്‍ട്ടിക്ക് വരുന്നില്ലാന്ന് ആ അലവലാതികളോട് ഒരു നൂറ് വട്ടം പറഞ്ഞതാ..."
"......"
"ഒരു കാര്യം മനസ്സിലായി... വെള്ളവടിച്ചാലാണ് വയറ് കേടാകുന്നത്..."
"നാളെ ലങ്ങേരെ പോയി ഒന്നൂടെ കാണണം!"

വിട‌


ഒടുവില്‍ ആ വാനമ്പാടിയുടെ കരച്ചില്‍ ഞാന്‍ കേട്ടു...
മറുപടി അര്‍ഹിക്കുന്നവയെന്നോ?
അര്‍ഹിക്കാത്തവയെന്നോ എന്ന്,
എനിക്ക് നിര്‍വചിക്കാനാവാത്ത ചോദ്യങ്ങള്‍...
പറന്നുപോയ ജാലകപ്പടിയിലേക്ക് തിരിഞ്ഞുനോക്കുന്നതെന്തേ...?
വേണ്ട നിന്‍ തൂവലുകളെനിക്കിനി..
വേണ്ട നിന്‍ പാട്ടുകളെനിക്കിനി...
അന്യമെന്നു ഞാന്‍ വിശ്വസിക്കുന്ന നിന്നോര്‍മ്മകള്‍...
അതങ്ങനെതന്നെയാവട്ടെ...
നിനക്ക് വിട...!
നിന്നോര്‍മ്മകള്‍ക്കും വിട...!
അറിയാതെപോലും ഞാനതോര്‍ക്കരുതേ...
ഞാനാശിക്കുന്നു...

2009, ഏപ്രിൽ 8, ബുധനാഴ്‌ച

മറീന ബീച്ച്... ചെന്നൈ

ദീപം

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ഉത്സവം...




തെളിഞ്ഞു നില്‍ക്കുന്ന ആ ചുറ്റുവിളക്കുകളും...
എണ്ണ പുരണ്ട കല്‍ത്തിണ്ണയും...
ഉത്സവബലിയും, ശിവേലിയും...
കേളികൊട്ടും, ആനച്ചന്തവും...
എല്ലാം ഓര്‍ മ്മകളായി മാറുന്നു;
ഇന്നു കൊടിയിറങ്ങുമ്പോള്‍...
ഒടുവില്‍ ആ വിജനമായ മുറ്റത്ത്
നീയും ഞാനും മാത്രമായി...
ആറാട്ട് വരവും കാത്ത് ആല്‍ത്തറയില്‍‍‍
നീയൊത്ത് ഇരുന്ന നിമിഷങ്ങളും..
ആനയുടെ പുറകെ നടന്നതും...
"എനിക്ക് വലുതാകുമ്പോള്‍ ആനപ്പാപ്പാനായാല്‍ മതി"
എന്ന നിന്‍റെ വാക്കുകളും
എല്ലാം, ഇനി ഓര്‍ മ്മ മാത്രം...
നമ്മുടെ ഉള്ളിലെ 'കുട്ടിക്കാലം' മരിച്ചുവോ?
ഇന്ന് ആ തിരുമുറ്റത്തെത്തുമ്പോള്‍,
പറയുവാന്‍ വാക്കുകള്‍ക്ക് പഞ്ഞം...
നമുക്ക് നമ്മളെ നഷ്ടപ്പെട്ടിരിന്നു.
എന്റെ പ്രിയസുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു...
"ഓര്‍മ്മകള്‍; ഒരുപാട് സന്തോഷം നല്കി പ്രതീക്ഷിക്കാതെ കടന്നുവരുന്നു..
ഒടുവില്‍ തിരിച്ച് പോകുമ്പോള്‍ ഒരിറ്റ് കണ്ണുനീര്‍ കടം വാങ്ങുന്നു..."

Journey to ഹിമാലയാസ്





As I started my life, I never knew, that I would meet you ever.
I met you; I lost you; at the same place...
Now, my heart is searching for you there, where we used to meet.
The gift, brought by our separation was, those painful moments....
Come back, we will live... live for ever...
We shall resume those half way left out journeys to Himalaya...

അകലങ്ങളില്‍ ഇരുന്നു പ്രണയിക്കുന്നവര്‍...


ജീവിതത്തിന്റെ വേഗത...
എന്‍ മനസ്സിന്‍റെ വേഗത...
ചിന്തകളുടെ വേഗത...
സമയത്തിന്‍ വേഗത...
എല്ലാം മറയ്ക്കുകയാണെന്നി‍ല്‍ നിന്ന്...
ഞാനറിയാതെ പോകയാണ്, അറിയാന്‍ ശ്രമിച്ചിട്ടും...
നിനക്കുള്ളൊരെന്‍ സ്നേഹത്തെ;
വിരഹത്തിന്‍ കണ്ണുനീര്‍ ബാഷ്പത്തെ!
ശപിക്കരുതെന്‍ ഓമലേ നീ...
വെറുക്കരുതെന്‍ ഓമലേ നീ...
അറിയുന്നുവോ നീ?
നമ്മള്‍...
അകലങ്ങളില്‍ ഇരുന്നു പ്രണയിക്കുന്നവര്‍...

അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍...


നിഴലായ് നീയെന്‍ അരികിലുണ്ടെന്‍കില്‍...
നിമിഷ‌ങ്ങളെല്ലാം സ്വര്‍ഗ്ഗമല്ലോ...
കനവായ് നീയെന്‍ മനസ്സിലുണ്ടെന്‍കില്‍...
സ്വപ്നങ്ങളെല്ലാം സ്വന്തമല്ലോ...

ഞാന്‍ സുന്ദരിയല്ലേ...?

പരാതി



ഒന്നു നോക്കാതെ...
ഒരു വാക്കുരിയാടാതെ നീ പോയതെന്തേ?
നിനക്കായ്‌ ഞാനൊരുക്കിയ പുൽക്കൊടിയും
നിനക്കുവേണ്ടി നട്ട മൾബറിയും...
നിനക്കായ്‌ ഒരുക്കിയ ഊഞ്ഞാലും ഇനിയെന്തിന്...?
തകർന്നു പോകട്ടെ! എല്ലാം...
ഈ ഞാനുൾപ്പടെ...
നിന്‍റെ ലോകത്തിൽ നിന്ന-
ന്ന്യമാക്കപ്പെടട്ടെ എന്നാത്മാവ്‌...
നഷ്ടമാകും എന്നോർമയിലെങ്ങോ
ഒരു വെള്ളരിപ്പ്രാവായ്‌ കുറുകുന്ന
നിന്നോർമ്മകളെ;
വലിച്ചെറിയട്ടെ ഞാനെൻ-
വികാരപഥത്തിൽ നിന്ന്...
എങ്കിലും വ്യക്തമാക്കാം ഞാനൊന്ന്
എന്‍റെ ഹൃത്തിന്‍റെ നിഗൂഢതയിലെങ്ങോ
നിൻ സ്വരം അലയടിച്ചിരുന്നു.
ഒരു കരിങ്കല്ലിൻ ഉറപ്പോടെ നിൻ രൂപം
അവിടുണ്ടായിരുന്നു...
അന്നും ഇന്നും എന്നും...

ഓർമ്മകൾ


ആ തടാകത്തിൽ വിരിഞ്ഞു നിന്ന താമര‌പ്പൂവിന് ഇന്നലത്തെ ഓർമ്മ‌കളുടെ ഗന്ധമായിരുന്നു.
ആ നെല്ലിമരച്ചുവട്ടിൽ നിന്നപ്പോൾ എവിടെനിന്നോവന്ന കാറ്റിൽ-
ഉതിർന്നുവീണ നെല്ലിക്കായ്ക്ക്‌ അതേ ഓർമ്മ‌കളുടെ ചവർപ്പുണ്ടായിരുന്നു...
പക്ഷേ പിന്നീട്‌ ഞാൻ കുടിച്ച ഗൃഹാതുരത‌യുടെ വെള്ളത്തിന് ആ ചവർപ്പ്‌ മധുരം പകർന്നിരുന്നു.
ആതെ;
ഓർമ്മ‌കൾ ഭ്രാന്താണ്, സ്വത്താണ്, സന്തോഷമാണ്, നീയാണ്, ഞാനാണ്, ഈ ജീവിതമാണ്...
വഴിയമ്പലങ്ങളിൽ ഒരു യാത്രക്കാരനെപ്പോലെ വിശ്രമിക്കുമ്പൊഴും...
കുളക്കടവിൽ നിരാശയുടെ കല്ലുകൾ എറിയുമ്പോഴും...
ജീവിതത്തിരക്കിൽപ്പെട്ടുലയുമ്പോഴും...
പുസ്തകത്താളിൽ വിരഹത്തിന്നക്ഷരം കുത്തിക്കുറിക്കുമ്പോഴും...
മിഴിക്കോണിൽ നിന്നെ ഓർത്ത്‌ ഒരിറ്റു കണ്ണീർ പൊഴിക്കുമ്പോഴും...
ഓർമ്മ‌കൾ മരിക്കുന്നില്ല...
അവ അനശ്വരമാക്കപ്പെടുന്നു...
ഓർമ്മ‌; അതൊരു തീരാത്ത കവിതയാകുന്നു...

2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച




അന്ന് പുലിക്കാട്ട് തടാകത്തില്‍ നിന്നും തിരിച്ചു വരുന്ന വഴി എടുത്തത്...
പ്രകൃതിയും മനുഷ്യനും ഒത്തുചേര്‍ന്ന ഒരു നിമിഷം



ഒരുപാട് ദൂരങ്ങള്‍ താണ്ടി ഒരുമിച്ചതെന്തിനുവേണ്ടി
പുസ്തകത്താളില്‍ വിരഹത്തീന്നക്ഷരം കുത്തിക്കുറിച്ചു വിതുമ്പുവാനോ

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP