2009, മേയ് 25, തിങ്കളാഴ്‌ച

ചൂടാതെ പോയ് നീ



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

മനസ്സിന്റെ ഉള്ളറകളെ തൊട്ടുണർത്തുന്ന അപൂർവ്വമാം രചനകളുടെ ആചാര്യന്റെ ‘ആനന്ദധാര’ എന്ന കവിതയിലെ വരികളാണിവ! വാക്കുകൾ കൊണ്ടും വരികൾ കൊണ്ടും വ്യത്യസ്ഥനായ, ശബ്ദത്താൽ വേറിട്ടു നിൽകുന്ന അസാമാന്യ പ്രതിഭയായ ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന് ഈ ചിത്രം സമർപ്പിക്കുന്നു.

2009, മേയ് 22, വെള്ളിയാഴ്‌ച

ഇക്ക് സ്കൂളിൽ പൂവ്വാൻ അച്ച എന്തൊക്ക്യാ വാങ്ങീന്നറിയാമോ?


കടപ്പാട്: അനു

2009, മേയ് 17, ഞായറാഴ്‌ച

മഴമുത്ത്



പുറത്ത് മഴ പെയ്തിറങ്ങുകയാണ്...
കോരിച്ചൊരിയുന്ന ഈ മഴയത്ത്, ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ കയറി പനിപിടിച്ച് കമ്പിളി പുതച്ചുറങ്ങുവാന്‍ മോഹമാകുന്നു.
ഓര്‍മ്മകളിലെങ്ങൊ പെയ്തു തോര്‍ന്ന ആ മഴയുടെ കണങ്ങള്‍ ഇന്നും മുറ്റത്തെ അരളിയില്‍ ഇറ്റിറ്റ് നില്ക്കുന്നു.
ആ കണങ്ങളിലൂടെ നോക്കുമ്പോള്‍ ഞാനെന്‍റെ ഭൂതകാലം കാണുകയാണ്...
എന്നോ നഷ്ടപ്പെട്ട ബാല്യം കാണുകയാണ്...
അതിന്റെ കുളിര്‍ അറിയുകയാണ്...
വറ്റിവരണ്ട മനസ്സുകളുടെ ദാഹം തീര്‍ക്കാന്‍ ഈ മഴ തോരാതിരുന്നെന്കില്‍...!
മഴയെ പറ്റി ഇവിടെയും വായിക്കുക.

2009, മേയ് 13, ബുധനാഴ്‌ച

അനശ്വരമീയാത്ര...


ഓരൊ യാത്രയും ഓരോ ഓര്‍മ്മയാണ്
ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍
ഒരിക്കലും മരിക്കാത്ത‌ ഓര്‍മ്മകള്‍
വഴിയമ്പലങ്ങളില്‍ വിശ്രമിക്കുമ്പോഴും
നിന്നെയോര്‍ത്ത് മിഴിക്കോണില്‍ ഒരിറ്റു കണ്ണീര്‍ പൊഴിക്കുമ്പോഴും
തോള്‍സഞ്ചിയിലെ ക്യാമറയില്‍ കാഴ്ചകള്‍ പകര്‍ത്തുമ്പോഴും
യാത്രകള്‍ അനശ്വരമാക്കപ്പെടുന്നു...
ഓര്‍മ്മകള്‍ അനശ്വരമാക്കപ്പെടുന്നു...

ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കുള്ളയാത്രക്കിടയില്‍ എടുത്തത്!

2009, മേയ് 8, വെള്ളിയാഴ്‌ച

തുമ്പീ വാ



"തുമ്പീ വാ, തുമ്പക്കുടത്തിന്‍..
തുഞ്ചത്തായൂഞ്ഞാലിടാം...
ആകാശപ്പൊന്നാലിന്നിലകളിലാ
യത്തില്‍ തൊട്ടേവരാം"

തുമ്പിയും, തുമ്പയും, നന്നാറിയും, പെരിങ്ങലവും, മുക്കുറ്റിയും, ആറുമാസക്കുലയും നിറഞ്ഞ എന്റെ നാട്!
ഓണക്കാലത്തിനു വേണ്ടി കാത്തിരുന്ന കണ്ണുകള്‍!
എല്ലാം ഇന്ന് എവിടെ?
തുമ്പികളില്ല, തുമ്പയില്ല, പൂക്കളില്ല!
പേരിനു വേണ്ടി ഇടുന്ന പൂക്കളം; പൂക്കളോ, വില കൊടുത്ത് വാങ്ങിയവ!
ഓര്‍മ്മകളില്‍ എല്ലാ പരിശുദ്ധിയോടെയും നിറഞ്ഞു നില്‍ക്കുന്ന നന്മകള്‍!
ആ കാലം തിരിച്ചുവരും എന്ന പ്രതീക്ഷയോടെ!

2009, മേയ് 7, വ്യാഴാഴ്‌ച

അസ്തമയം


എന്നത്തേയും പോലെ ഇന്നും നീ യാത്രയായ്...
നാളെ ഒരു പുലരിയുണ്ടാകും എന്ന പ്രതീക്ഷയില്‍ ഞാനും...
ഉണ്ണിയേട്ടന്‍ പറയാറുള്ള പോലെ,
"ആകാശത്ത് നോക്കിയേ നടന്നിട്ടുള്ളെന്കില്‍ തന്നെയും
എനിക്ക് വഴിയില്‍ നിന്ന് നക്ഷത്രങ്ങളെ ഒന്നും വീണു കിട്ടിയിരുന്നില്ല...
നാളെ പുലരുമ്പോള്‍ എന്റെ പ്രതീക്ഷകള്‍‍-
ഒരു നക്ഷത്രപ്പൂവായെന്കിലും വീണുകിട്ടിയിരുന്നെന്കില്‍!"

2009, മേയ് 5, ചൊവ്വാഴ്ച

ജിത്തു



വീട്ടിലെ ഒരാളെ പോലെയായിരുന്നു അവന്‍റെ പെരുമാറ്റം!
അഹന്കാരത്തോടെയുള്ള നില്പും, നോട്ടവും കണ്ടാല്‍ അവനാണ് വീട് നോക്കുന്നത് എന്ന് തോന്നിപ്പോകും!
ജീവിച്ചു കൊതിതീരാതെ...
അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ജിത്തുവിന്റെ ഓര്‍മ്മയ്ക്ക് ഈ പോസ്റ്റ്...

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP