ഓണാശംസകൾ

നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലേക്ക് ഒരുത്രാടരാവും, ഒപ്പം-
എന്നോ യുവജനോത്സവത്തിനു പാടിമറന്ന വരികളും...
“ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...
വെൺ മേഘക്കസവാലേ...”
വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ഇന്നും അതേ നൈർമല്യത്തോടെ ഓണത്തെ വരവേക്കുന്ന...
തിരക്കിൽപ്പെട്ട് നഷ്ടപ്പെട്ടുപോയ ഓണത്തെ, ദൂരെയെങ്ങോ നാലു ചുവരുകൾക്കുള്ളിലിരുന്ന് താലോലിക്കുന്ന...
എല്ലാ മലയാളികൾക്കും... സ്നേഹം നിറഞ്ഞ ഓണാശംസകൾ...!