പുഴ
ഒഴുക്കിനേയും മഴയേയും സ്നേഹിച്ച്
ഒരു വെള്ളപ്പൊക്കത്തെ സ്വപ്നം കണ്ട്
ഒഴുക്കിൽ പാറക്കെട്ടിലെവിടോ തോർത്തുമുണ്ട് നഷ്ടപ്പെട്ട്
പണ്ടെങ്ങോ ഒഴുക്കിൽ എന്നെ തന്നെ നഷ്ടപ്പെട്ട്
പിന്നീടെപ്പൊഴോ കരഞ്ഞപ്പോൾ ആരും കാണാതിരിക്കാൻ നിന്നിലലിഞ്ഞ്
സ്വപ്നങ്ങളുടെ കോട്ടകൾ കെട്ടാൻ നിന്നെ കൂട്ടുപിടിച്ച്
നമ്മളെ അകത്തിയ കാലത്തെ പഴി പറഞ്ഞ്
ഓണത്തിനും വിഷുവിനും മാത്രം നിന്നെ കണ്ട്
പിന്നീടൊരു വേനലവധിയിൽ വറ്റിവരണ്ട നിന്നിലെ അവസാനത്തെ തുള്ളിയിൽ മുഖം നനച്ച്
മറ്റൊരു വെള്ളപ്പൊക്കത്തെ സ്വപ്നം കണ്ട് യാത്രയായി;
ഇന്ന് മൈലുകൾക്കകലെ നിന്ന് നിന്നെ ഓർക്കുമ്പോൾ
നീ തന്നെ കണ്ണുനീരായ്‌വന്നെൻ കവിളിലൂടെ...
നിനക്ക് അന്നും ഇന്നും ഒരേ ഉപ്പ് രുചി തന്നെ!
8 പേര്‍ പ്രതികരിച്ചു...:
വരികള്‍ ഏറെ ഹൃദ്യം.. മനസ്സൊന്നു പിടഞ്ഞു..
ബാല്യം നഷ്ടപ്പെടുന്ന നമ്മളും,യൌവ്വനം നഷ്ടപ്പെടുന്ന പുഴയും,നല്ല ചിത്രം
:) nostalgic creatures!
ഹൃദ്യമായി.
പുഴയേക്കുരിച്ചുള്ള എന്റെ ബ്ലോഗിലേക്ക് സ്വാഗതം.
mekhamalhaar.blogspot.com
ente puzha.. ente puzha.. ente puzha.. :)
പുഴയിലെക്കൊരു വഴി..!!
nostalgic...!
നമ്മൾ പുഴയിൽ നിന്നും ഒഴുകി മാറാൻ ശ്രമിച്ചാലും പുഴയുടെ ഓർമ്മകൾ വീണ്ടും നമ്മളിലേയ്ക്കൊഴുകിക്കൊണ്ടിരിക്കും..
നല്ല ഒരു ചിത്രം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ