മുത്തച്ഛന്‍
ഓര്‍മ്മയിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന മുത്തച്ഛന്‍ ...
മീശയച്ഛന്‍ അങ്ങനാണ് ഞങ്ങള്‍ വിളിക്കുന്നത്.
കാലം തുഴഞ്ഞ് നീക്കിയ ആ തോണിയോടൊപ്പം ഞങ്ങളും നീങ്ങി...
മുത്തച്ഛന്റെ രാമായണം കാതോര്‍ത്തിരുന്ന സന്ധ്യകളും,
കറുത്തവാവിന് 'വാവ് അട'യ്ക്കായി വഴക്കുണ്ടാക്കിയതും.
ഒടുവില്‍ തളര്‍ന്ന് കിടക്കുമ്പോള്‍,
കഥ പറഞ്ഞുറക്കിയതും ഒന്നും മറക്കാനവുന്നില്ല...
ഇന്ന് ആ സ്നേഹം കിട്ടുന്നത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ...
ജീവിതത്തിരക്ക്... ജോലിത്തിരക്ക്... പറയുവാന്‍ ഒഴിവുകള്‍ ധാരാളം.
പരിഭവങ്ങളൊന്നുമില്ല മുത്തച്ഛനാരോടും.
കണ്ണുകള്‍ കലങ്ങിയിരിക്കുന്നു...
വാര്‍ദ്ധക്യം ആ മുഖത്ത് വ്യക്തം...
പക്ഷെ, മനസ്സില്‍ മുത്തച്ഛന്‍ ഇന്നും പതിനാറ്.
തളര്‍ന്നിരിക്കാന്‍ മുത്തച്ഛനറിയില്ല...
ഓണത്തിനും വിഷുവിനും ചെന്നു മടങ്ങുമ്പോള്‍,
ഒരു കാവി മുണ്ടുമുടുത്ത് മുത്തച്ഛന്‍ ആ പീടികത്തിണ്ണയില്‍ നില്പുണ്ടാവും.
മനസ്സു നിറയെ സ്നേഹവുമായി... കണ്ണില്‍ ഒരിറ്റ് കണ്ണീരുമായി...
അടുത്തവരവും കാത്ത്...!
ക്ഷമിക്ക! നീയെന്നോട്!
അറിയാതെപോലും ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക്!
പ്രാര്‍ഥിക്കുന്നെന്‍ സ്നേഹമേ... നിന്‍ ദീര്‍ഘായുസ്സിനായ്...
3 പേര്‍ പ്രതികരിച്ചു...:
:)
ഓര്‍മയില്‍ ഒരാള്‍ പാതി നടന്നു മറഞ്ഞപ്പോള്‍ എനിക്ക് നഷ്ടമായത് എന്തെന്ന് വീണ്ടും അറിയുന്നു
Beautiful shot.
"And you, my father, there on the sad height,
Curse, bless, me now with your fierce tears, I pray.
Do not go gentle into that good night.
Rage, rage against the dying of the light. "
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ