ഉത്സവം...
തെളിഞ്ഞു നില്‍ക്കുന്ന ആ ചുറ്റുവിളക്കുകളും...
എണ്ണ പുരണ്ട കല്‍ത്തിണ്ണയും...
ഉത്സവബലിയും, ശിവേലിയും...
കേളികൊട്ടും, ആനച്ചന്തവും...
എല്ലാം ഓര്‍ മ്മകളായി മാറുന്നു;
ഇന്നു കൊടിയിറങ്ങുമ്പോള്‍...
ഒടുവില്‍ ആ വിജനമായ മുറ്റത്ത്
നീയും ഞാനും മാത്രമായി...
ആറാട്ട് വരവും കാത്ത് ആല്‍ത്തറയില്‍
നീയൊത്ത് ഇരുന്ന നിമിഷങ്ങളും..
ആനയുടെ പുറകെ നടന്നതും...
"എനിക്ക് വലുതാകുമ്പോള്‍ ആനപ്പാപ്പാനായാല്‍ മതി"
എന്ന നിന്‍റെ വാക്കുകളും
എല്ലാം, ഇനി ഓര്‍ മ്മ മാത്രം...
നമ്മുടെ ഉള്ളിലെ 'കുട്ടിക്കാലം' മരിച്ചുവോ?
ഇന്ന് ആ തിരുമുറ്റത്തെത്തുമ്പോള്‍,
പറയുവാന്‍ വാക്കുകള്‍ക്ക് പഞ്ഞം...
നമുക്ക് നമ്മളെ നഷ്ടപ്പെട്ടിരിന്നു.
എന്റെ പ്രിയസുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു...
"ഓര്‍മ്മകള്‍; ഒരുപാട് സന്തോഷം നല്കി പ്രതീക്ഷിക്കാതെ കടന്നുവരുന്നു..
ഒടുവില്‍ തിരിച്ച് പോകുമ്പോള്‍ ഒരിറ്റ് കണ്ണുനീര്‍ കടം വാങ്ങുന്നു..."
1 പേര്‍ പ്രതികരിച്ചു...:
shariyaanu........
കുട്ടിക്കാലം ഒരു ഓര്‍മ മാത്രമായി തീര്‍ന്നിരിക്കുന്നു.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ