നിറങ്ങൾ
കുറെ വർഷങ്ങൾ പുറകോട്ട് ഞാൻ നടക്കുകയാണ്,
തറവാട്ടിലെ ക്ഷയിച്ചുതുടങ്ങിയ ആ ചായ്പിന്റെ വാതിൽക്കൽ ഞാനെത്തി
കൊച്ചച്ചൻ അവിടെവിടെയൊ കാലും തിരുമ്മി ഇരിപ്പുണ്ട്
ചായ്പിന്റെ തെക്കെ ഇറമ്പിലുള്ള ആ പഴയ തുരുമ്പിച്ച ട്രങ്കുപെട്ടി ഞാൻ കണ്ടു
അതിനുള്ളിലാണ് അമ്മ എന്റെ കളർ പെൻസിലുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
അക്കുന്നനുമായ് വഴക്കടിച്ചപ്പോൾ ഒളിപ്പിച്ചുവെച്ചതാണ്
ആ പെട്ടിതുറന്ന് പെൻസിലെല്ലാമെടുത്ത്, നീല, മഞ്ഞ, പച്ച, ചുമല, കറുപ്പ് എല്ലാ നിറത്തിലും ആ ചുവരിലെനിക്കെഴുതണം...
“ബാല്യം മനോഹരം”
15 പേര്‍ പ്രതികരിച്ചു...:
“ബാല്യം മനോഹരം”
"പഴയ തുരുമ്പിച്ച ട്രങ്കുപെട്ടി ഞാൻ കണ്ടു
അതിനുള്ളിലാണ് അമ്മ എന്റെ കളർ പെൻസിലുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്"
same pinch....... എനിക്കുമുണ്ടിതുപോലൊരു ട്രങ്കുപെട്ടി.. നീലട്രങ്കുപെട്ടി. വിനയന്റെ അമ്മയെപോലല്ലട്ടൊ എന്റെ അമ്മ. ആ പെട്ടി എന്റെ അമ്മയുടെ കണ്ണില്‍പെട്ടാല്‍ തിര്‍ന്നു...പിന്നെ ഒരു യുദ്ധം നടത്തിയാ ഞാന്‍ ആ പെട്ടി തിരിച്ചുപിടിചെടുക്കുന്നത് അമ്മക്കു Supportനു ചേച്ചിയും ഉണ്ടവും..യുദ്ധതില്‍ ജയിച്ച എന്നൊട് അമ്മപറയാറുട്ട് " നിന്നയും നിന്റെ ആക്കിറിപെട്ടികളെയും എന്ന് ഈ വീട്ടില്‍ നിന്ന് അടിച്ചുകളയുന്നൊ അന്ന് ഈ വീടിനു മോക്ഷകിട്ടം". അതിലില്ലത ഒന്നും എല്ലന്നാ എന്റെ അമ്മപറയാ :( അമ്മ പറയുന്നതിലും കാര്യം ഇല്ലതില്ല. മൂട് കടിച്ച ചെറുതും വലുതുമായ പഴയ pencilലുകള്‍...കുത്തിവരച്ച് nibപോയ പഴയ മഷിയില്ലത sketch pens..schoolല്‍ നിന്ന് എടുത്തിട്ട് വന്ന പല നിറമുള്ള chalk pieceസുകള്‍....പൊടിപ്പോയ എന്റെ വളയുടെ ക്ഷ്‌ണങ്ങല്‍ അങ്ങനെ അങ്ങനെ പോകും അതിലുള്ള എന്റെ വിലപിടിപ്പുള്ള സാധനങ്ങളുടെ list....
നല്ല post എന്നിക്കോതിരി ഇഷ്‌ടമയി...
nostalgic
Great pic...
Nostalgic.....!
pazhayakalavum
pazhayakala ormakalum
ennum MANOHARAM
nice picture
അത്സു, ഹൻലല്ലത്ത്, ദ് ഐ, രമണിഗ, കുക്കു
എല്ലാവർക്കും നന്ദി... :)
അത്സു,
ഓർമ്മകളുടെ ട്രങ്കുപെട്ടി ആർക്കും തട്ടിയെടുക്കാനാവില്ലല്ലൊ!
അതു നമ്മുടെ മനസ്സിൽ ഭദ്രമല്ലെ?
ശരിയാണ്... ബാല്യത്തിന്റെ നിറങ്ങള്‍ നമ്മുടെ മാത്രം സ്വന്തം.. ട്രങ്ക് പെട്ടികള്‍ എടുത്ത് മാറ്റിയാലും ആ നിറങ്ങള്‍ ഒരിക്കലും മായില്ല... :)
കൊള്ളാം ദിനേശാ....കലക്കൻ Concept...Noise കുറച്ചുണ്ടല്ലോ...മൊബൈലിൽ എടുത്തതാണോ...പുതിയ ഒഫ്ഫിസ്സിൽ ഇതാണോ പരിപാടി...
Nice picture....nostalgic post!
nice. ആ കളർ പെൻസിലിന്റെ നിറങ്ങൾ എഴുത്തിലുമുണ്ട്.
Nice colours.
ദിവി, വേണൂസ്, സ്രാലെ, ഇഫ്തിഖർ, ശേഖർ
എല്ലാവർക്കും നന്ദിയുണ്ട്...
വേണൂസ്,
noise... അതൊരു പുതിയ സംഭവമല്ലല്ലോ എന്റെ കാര്യത്തിൽ! മൊബൈലിൽ എടുത്തതല്ല! ഇതു ബാംഗ്ലൂരു പോയപ്പോ എടുത്തതാ സെൽവിന്റെ കയ്യിൽ ഉണ്ടായിരുന്നു!
Nostalgic picture,now i am doing almost same thing to my daghter
റാണിച്ചേച്ചി...
കുട്ടിക്കാലത്തുള്ള ആ ഓർമ്മകളാണ് പിൽക്കാലത്തെ സ്വത്ത് എന്ന് അവർ ഇപ്പൊ അറിയുന്നുണ്ടാവില്ല! അഭിപ്രായത്തിനു നന്ദി! ഇനിയും വരണം...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ