2009, മേയ് 25, തിങ്കളാഴ്‌ച

ചൂടാതെ പോയ് നീ



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

മനസ്സിന്റെ ഉള്ളറകളെ തൊട്ടുണർത്തുന്ന അപൂർവ്വമാം രചനകളുടെ ആചാര്യന്റെ ‘ആനന്ദധാര’ എന്ന കവിതയിലെ വരികളാണിവ! വാക്കുകൾ കൊണ്ടും വരികൾ കൊണ്ടും വ്യത്യസ്ഥനായ, ശബ്ദത്താൽ വേറിട്ടു നിൽകുന്ന അസാമാന്യ പ്രതിഭയായ ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന് ഈ ചിത്രം സമർപ്പിക്കുന്നു.

15 പേര്‍ പ്രതികരിച്ചു...:

Anil cheleri kumaran 2009, മേയ് 25 10:47 PM  

അതിമനോഹരം...!!
നന്ദി പറയാൻ വാക്കുകളില്ല. ഈ മനോഹര ചിത്രത്തിനും പ്രിയകവിയുടെ കവിത പകർത്തിയതിനും..

Jayasree Lakshmy Kumar 2009, മേയ് 26 3:25 AM  

ചുള്ളിക്കാടിന്റെ അതിമനോഹരമായ വരികൾക്ക് ചേരുന്ന ചിത്രം :)
ആശംസകൾ

anupama 2009, മേയ് 26 7:40 AM  

dear vinayan,
beautiful lines.........
each red rose fills the mind with the lost love or the wonderful feelings of love.[is it from your garden]?
it's cute.......
lovely...
sasneham,
anu

the man to walk with 2009, മേയ് 26 9:54 AM  

ooh valare ishtaayi

വിനയന്‍ 2009, മേയ് 26 12:36 PM  

കുമാരൻ, ലക്ഷ്മിയേച്ചി, അനു, the man to walk with,

എനിക്ക് ഒരുപാടിഷ്ടപ്പെട്ട കവിതയാണിത്... ഈ വരികളെ ഇഷ്ടപ്പെടാത്ത ആരുണ്ടാവും ഈ ബൂലോകത്തിൽ!
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!
വീണ്ടും വരിക!

അനു,
പൂവ് എന്റെ പൂന്തോട്ടത്തിലെയല്ല. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് സമ്മാനിച്ച ബൊക്കെയിലേതാണ്.

ഹന്‍ല്ലലത്ത് Hanllalath 2009, മേയ് 26 1:07 PM  

അവള്‍ക്കായി ഞാനന്ന് കൊണ്ട് പോയ ചുവന്ന പനിനീര്‍...
ആ ദിവസം അവളെ കണ്ടില്ല..
പിന്നെ കാണാന്‍ കഴിഞ്ഞിട്ടേ....ഇല്ല...
ചുവന്ന പനിനീരില്‍ എന്റെ ചുവന്ന ദുഃഖം...

Unknown 2009, മേയ് 26 5:52 PM  

കലക്കീട്ടാ

anupama 2009, മേയ് 26 11:03 PM  

hey,
your birthday?i noticed the greetings now.......
many happy returns of the day!
belated b'day!
sasneham,
anu

പൈങ്ങോടന്‍ 2009, മേയ് 27 1:02 AM  

ചിത്രം ഏറെ ഇഷ്ടപ്പെട്ടു. കവിതയെക്കുറിച്ച് ഒന്നുമറിയാത്തതുകൊണ്ട് അഭിപ്രായം പറയുന്നില്ല

സന്തോഷ്‌ പല്ലശ്ശന 2009, മേയ് 29 4:31 PM  

change font's color to white

:)

Gaya3 2009, ജൂൺ 7 11:12 AM  

Lovely Foto... ^ _ ^

But i am not able to see anything written...i dono wats the probs... :(

വിനയന്‍ 2009, ജൂൺ 7 11:50 AM  

ഹൻലല്ലത്ത്, പുലിയേട്ടാ, അനു, പൈങ്ങോടൻ മാഷെ, സന്തോഷ്, ഗായത്രി

എല്ലാവർക്കും നന്ദി! ഇനിയും വരണം.

@ഗായത്രി,
എഴുതിയിരിക്കുന്നത് മലയാളത്തിലാണ്, മലയാളം unicode font install ചെയ്യുന്നതിന് ബ്ലോഗിന്റെ അടിയിൽ കൊടുത്തിട്ടുള്ള ‘ആദ്യാക്ഷരി‘ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.

Manju Jayakrishnan 2009, ജൂലൈ 22 10:50 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ 2010, ഒക്‌ടോബർ 18 7:06 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ynoT 2010, ഒക്‌ടോബർ 18 7:07 PM  

മനോഹരമായിരിക്കുന്നു..

Blog Widget by LinkWithin

കൂട്ടുകാർ

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP