2009 ഡിസംബർ 22, ചൊവ്വാഴ്ച

എന്നാലും


എന്നാലും ഈ താരാട്ട് കേട്ട് ഉറങ്ങാൻ തന്നെ ഇഷ്ടം...!

2009 ഡിസംബർ 15, ചൊവ്വാഴ്ച

യാത്രക്കാരുടെ ശ്രദ്ധക്ക്



യാത്രക്കാരുടെ ശ്രദ്ധക്ക്...
ട്രയിൻ നമ്പർ 2624, തിരുവനന്തപുരത്ത് നിന്നും ചെന്നൈ വരെ പോകുന്ന, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ ഒന്നാമത്തെ പ്ലറ്റ്ഫോമിലേക്ക് അല്പസമയത്തിനുള്ളിൽ എത്തിച്ചേരുന്നതാണ്...

2009 ഡിസംബർ 6, ഞായറാഴ്‌ച

നനഞ്ഞ്...




അറ്റ് വീണ നിമിഷം മുതൽ...
നിന്റെ മടിത്തട്ടിൽ
നിന്റെ ഊഞ്ഞാലിൽ
നിന്റെ താരാട്ടിൽ
വീണ്ടുമൊരു ജന്മം!

ഒടുവിൽ നിന്റെ കുളിരിൽ നനഞ്ഞ്...
നിന്നിലലിഞ്ഞ്... അലിഞ്ഞ്... അലിഞ്ഞ്...
നീയാണോ കാറ്റല്ലാത്തൊരെൻ ദൈവം?

2009 നവംബർ 30, തിങ്കളാഴ്‌ച

ഒറ്റമരം - 2



പോയ കാലത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു മുത്തി!
നെല്ലിയാമ്പതി വലിയ മാൻപാറയിൽ നിന്നൊരു ദൃശ്യം...

വാക്കുകൾക്ക് കടപ്പാട് ലേഖ

2009 നവംബർ 17, ചൊവ്വാഴ്ച

ഇരുളും വെളിച്ചവും



വരിക്കാശ്ശേരിമനയുടെ ആത്മാവിലെവിടെയോ
ഒരല്പം വെളിച്ചം, ഒരല്പം ഇരുട്ട്, പിന്നെയൊരാളും...

2009 നവംബർ 10, ചൊവ്വാഴ്ച

നടനം



കടപ്പാട്: ഗൌരി

2009 നവംബർ 3, ചൊവ്വാഴ്ച

ഒറ്റമരം




കൊടും ചൂടിലൊരു തണലായി, കുളിരായി
പേമാരിയിലൊരു കുടയായി, കൂരയായി
പ്രണയങ്ങൾക്കും പ്രണയഭംഗങ്ങൾക്കും സാക്ഷിയായി
കാത്തിരിപ്പിനും പകലുറക്കങ്ങൾക്കും കൂട്ടായി
ഓർമ്മകളുടെ സ്വന്തം രാജ്യമായി
കവിതകൾ പൂത്ത വാകയായി
ഇനിയും മരിക്കാത്തൊരെന്നൊറ്റമരമേ
“നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!”

കേരള സർവകലാശാല വളപ്പിൽ നിന്നൊരു വലിയ വാകമരം ഏതോ ‘സാമൂഹിക സേവകർ’ മുറിച്ചു മാറ്റി! വെളിയിലെത്ര ചൂടായാലും, കലാശാല വളപ്പിനുള്ളിൽ കടക്കുമ്പോൾ ഒരു കുളിരാണ്, ആ തണലും കുളിരും കുറച്ച് കൂടി ഇപ്പോൾ ബാക്കിയുണ്ട്... ഇനിയും മരിക്കാത്തൊരാ മരങ്ങൾക്ക് ആത്മശാന്തി നേരുന്നു... പ്രതികരിക്കാൻ കഴിയാത്ത നാവുകൾക്ക്, പ്രതികരിച്ചിട്ടും മാറ്റമുണ്ടാകാതിരുന്ന സാമൂഹികാവബോധത്തിന്, ഒരു ‘തണൽ’ നട്ട് പ്രതികരിക്കാം!


ഏഡിറ്റ് ചെയ്തതാണ് ഇവിടെ ഇട്ടിരിക്കുന്നത്... എഡിറ്റ് ചെയ്യാത്തത് ഇവിടെ!

2009 ഒക്‌ടോബർ 28, ബുധനാഴ്‌ച

വിടപറയൽ


വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ ഒരു ജേഷ്ഠന്
പ്രതീക്ഷകളില്ലാതെ സ്നേഹിക്കാം, ജീവിക്കാം എന്ന് തെളിവിന്
കായംകുളത്തെ enticer ഗുണ്ടപ്പന് ഈ ചിത്രം!

2009 ഒക്‌ടോബർ 19, തിങ്കളാഴ്‌ച

പൂമ്പാറ്റത്തളിരായി

പലപല നാളുകൾ ഞാനൊരു പുഴുവായ്
പവിഴക്കൂട്ടിലുറങ്ങി
ഇരുളും വെട്ടവുമറിയാതങ്ങനെ
ഇരുന്നു നാളുകളൾ നീക്കി.
അരളിച്ചെടിയുടെ ഇലതന്നടിയിൽ
അരുമക്കിങ്ങിണി പോലെ
വീശും കാറ്റത്തിളകിത്തുള്ളി
വീഴാതങ്ങനെ നിന്നു.
ഒരുനാളൾ സൂര്യനുദിച്ചുണരുമ്പോൾ
വിടരുംചിറകുകളൾ വീശി
പുറത്തുവന്നൂ അഴകു തുടിക്കും
പൂമ്പാറ്റത്തളിരായി.

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

പ്രകാശം പരത്തുന്ന പെൺകുട്ടി

"Lo! in that hour of misery
A lady with a lamp I see
Pass through the glimmering gloom,
And flit from room to room"

"Santa Filomena" - Henry Wadsworth Longfellow

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച

ഫോട്ടോഗ്രാഫർ



ഭാരതപ്പുഴയുടെ തീരത്ത് ഒരു സായാഹ്നം...

2009 സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രാർത്ഥന


മംഗലശ്ശേരി നീലകണ്‌ഠന്റെ സാമ്രാജ്യത്തിലൂടെയുള്ള ഒരു യാത്രയ്ക്കിടയിൽ ഞങ്ങൾ വന്നതറിയാതെ പ്രാർത്ഥനയിലായിരുന്ന കുഞ്ഞു പൂക്കൾ...

2009 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

മംഗലശ്ശേരി നീലകണ്‌ഠന്‍ പൂമുഖത്തുണ്ട്‌


കഥകളുടെ കെട്ട്‌ മുറുക്കുന്നതിനുമുന്‍പ്‌ വീണ്ടും നീലകണ്‌ഠന്റെ അടുത്തെത്താം. മനയിലെത്തുന്ന ആരുടേയും ഓര്‍മ്മകളില്‍ ആദ്യമെത്തുന്നത്‌ ഇതാണെന്ന്‌ എല്ലാവര്‍ക്കുമറിയാം. ക്രൂരനും അതേസമയം സൗമ്യനുമായ നീലകണ്‌ഠന്റെ പാദസ്‌പര്‍ശം ഓരോ മുറികളിലുമുണ്ട്‌. മനയില്‍ നിന്നിറങ്ങി യാത്ര പറയുമ്പോള്‍ തിരിഞ്ഞുനോക്കിയാല്‍ കാണാം. പൂമുഖത്തിരുന്ന്‌ നീലകണ്‌ഠന്‍ നമ്മെ നോക്കി കൈവീശുന്നു.


നീലകണ്‌ഠന്‍റെ സാമ്രാജ്യത്തെ പറ്റി വായിക്കൂ ഇവിടെ

Title and writeup courtesy: swapnakoodu.com

2009 സെപ്റ്റംബർ 13, ഞായറാഴ്‌ച

കാന്താരി


സുന്ദരി കാന്താരിയൊ?
കാന്താരി സുന്ദരിയൊ?
ഏതു സുന്ദരി? കാന്താരി ചോദിച്ചു...
ഏതു കാന്താരി? സുന്ദരി ചോദിച്ചു...

2009 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

യാത്രയായ്


യാത്രയാവുകയാണ്...

ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങി വിജനമായ അമ്പലമുറ്റം പോലെ മനസ്സും ശൂന്യമാക്കപ്പെടുന്നു.
കാത്തിരിപ്പിന് വീണ്ടുമൊരു തുടക്കം; അടുത്ത ഓണക്കാലത്തിനായി...
പടിയിറങ്ങി നടന്നകലുമ്പോൾ പീടികത്തിണ്ണയിലെവിടെയോ-
നിറകണ്ണുകളോടെ നോക്കി നിൽക്കുന്ന മുത്തശ്ശനും, എനിക്കും മാറോട് ചേർത്ത് വെക്കാൻ...
ഓർത്ത് വല്ലപ്പോഴും ഒരിറ്റ് കണ്ണീർ പൊഴിക്കാൻ... ഓർമ്മകളുടെയീ പൂക്കാലം.
ആ കണ്ണുനീർ, മഴയായ് പെയ്തിറങ്ങി മുറ്റത്തെ മന്ദാരത്തിലെവിടെയോ തുളുമ്പി നിന്നു...

2009 ഓഗസ്റ്റ് 25, ചൊവ്വാഴ്ച

ഓണാശംസകൾ

ഓർമ്മകളുടെ അഭ്രപാളികളിലേക്ക് ചേക്കേറുവാൻ ഒരോണക്കാലം കൂടി
നഷ്ടപ്പെടുന്നവയുടെ കൂട്ടത്തിലേക്ക് ഒരുത്രാടരാവും, ഒപ്പം-
എന്നോ യുവജനോത്സവത്തിനു പാടിമറന്ന വരികളും...
“ഓണക്കോടിയുടുത്തു മാനം മേഘക്കസവാലേ...
വെൺ മേഘക്കസവാലേ...”

നാടിനെ സ്നേഹിക്കുന്ന... പൂക്കളെ സ്നേഹിക്കുന്ന... ഉത്സവങ്ങളെ സ്നേഹിക്കുന്ന...
വർഷങ്ങളിത്ര കഴിഞ്ഞിട്ടും, ഇന്നും അതേ നൈർമല്യത്തോടെ ഓണത്തെ വരവേക്കുന്ന...
തിരക്കിൽ‌പ്പെട്ട് നഷ്ടപ്പെട്ടുപോയ ഓണത്തെ, ദൂരെയെങ്ങോ നാലു ചുവരുകൾക്കുള്ളിലിരുന്ന് താലോലിക്കുന്ന...
എല്ലാ മലയാളികൾക്കും... സ്നേഹം നിറഞ്ഞ ഓണാശംസകൾ...!

2009 ഓഗസ്റ്റ് 22, ശനിയാഴ്‌ച

നിഴലാവർത്തനം... വീണ്ടും...


പച്ചയുടെ നിഴൽ!

ഒരു തല തിരിഞ്ഞ പരീക്ഷണം...


നൊമാദേട്ടന്റെ നിഴലാവർത്തനം ഇവിടെ കാണാം.

2009 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ആരാധന

ആരാധന; അതായിരിക്കാം, എന്നും ഉദയത്തിങ്കൽ അവൾ പൂക്കൾ നിറഞ്ഞ് നിൽകുന്നത്...
ആരാധന; അതായിരിക്കാം, എന്നും വൈകിട്ട് അവൾ പൂക്കൾ കൊഴിച്ച് ഭൂമിയെ പൂജിക്കുന്നത്...
ആരാധന; അതുതന്നെയായിരിക്കാം അവൾ ഇന്നും പൂത്തു തളിർക്കുന്നത്, അമ്മ തന്ന സ്നേഹത്തിന്...

2009 ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

സ്മൃതിജാലകം


ഓർമ്മകളുറങ്ങുന്ന ആ ജാലകത്തിലൂടെ ഞാൻ ദൂരേക്ക് നോക്കി
ആരോ പയ്യുകളുടെ പിന്നാലെ ഓടുന്നു; വെള്ളം തട്ടിത്തെറിപ്പിച്ച് രസിക്കുന്നു...
അങ്ങകലെ അസ്തമയസൂര്യനെ നോക്കി പുഞ്ചിരിക്കുന്നു...
പാടവരമ്പത്തൂടെ കുട്ടിനിക്കറുമിട്ട് ആമ്പൽപ്പൂക്കളുമായി ചെറിയമ്മയോടൊപ്പം നടന്നടുക്കുന്നു...
പിന്നാലെ കയ്യിൽ പിടിച്ച് വേറെ ആരൊ!
“അത് നമ്മളായിരുന്നോ?”, ചിന്നമ്മു ചോദിച്ചു.
ഞാൻ ചിരിച്ചു;
നഷ്ടപ്പെട്ട ഓർമ്മകളുടെ ബാല്യം...
എന്നത്തേയും പോലെ അന്നും ആ ഓർമ്മകൾ ഒരിറ്റു കണ്ണുനീർ കടംവാങ്ങി.

2009 ജൂലൈ 30, വ്യാഴാഴ്‌ച

രാമ രാമേതി...


താർമകൾക്കൻപുള്ള തത്തേ! വരികെടോ
താമസശീലമകറ്റേണമാശു നീ
ദാമോദരഞ്ചരിതാമ്യതമിന്നിയു-
മാമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്

-അദ്ധ്യാത്മരാമായണം

ഈ ചിത്രം മുത്തശ്ശനു സമർപ്പിക്കുന്നു!

2009 ജൂലൈ 25, ശനിയാഴ്‌ച

ഇഷ്ട ദേവന്



ഇഷ്ട ദേവന് പൂജക്കായൊരുക്കി വെച്ച
വട്ടിയിലെ മംഗളാമ്പൂ, ശംഖുപുഷ്പം, തുളസിക്കതിർ
ഒരു തുടം വെള്ളം...
ഒപ്പം ഭക്തിയിൽ ചാലിച്ച ഒരു കുഞ്ഞു പ്രാർത്ഥനയും!

ഇത് പുതിയതാണ്, നേരത്തെ ഇട്ടത് ഇവിടെ

2009 ജൂലൈ 13, തിങ്കളാഴ്‌ച

ചിന്തയിലൂടെ...



ഫോട്ടോഗ്രഫി ഒരു ഹോബ്ബിയാക്കുന്നതിൽ ഏറ്റവുംകൂടുതൽ സഹായിച്ച,
സംശയങ്ങൾക്കും, നിരൂപണങ്ങൾക്കും ഒരു quick link ആയി നില കൊള്ളുന്ന;
പ്രിയസുഹ്രുത്ത് വേണുവിനോടൊപ്പം ഒരു സായാഹ്നം!

സ്ഥലം: തണ്ണീർമുക്കം ബണ്ട്
ചിത്രത്തിൽ: വേണു

2009 ജൂലൈ 1, ബുധനാഴ്‌ച

ഒരു തുള്ളി കൂടി


ഒരു തുള്ളി കൂടി ബാക്കി!

പുതിയതൊന്നുമില്ലാത്തത് കൊണ്ട്, പഴയതൊന്നു പോസ്റ്റുന്നു...

2009 ജൂൺ 25, വ്യാഴാഴ്‌ച

മഴയുടെ ബാക്കിപത്രം



ഓർമ്മകളിൽ പെയ്തിറങ്ങിയ മഴ!
യാത്രയായപ്പോൾ ബാക്കിവെച്ച വൈരങ്ങൾ
നിനക്കായ് ഞാൻ സൂക്ഷിച്ച സ്നേഹം പോലെ!

2009 ജൂൺ 16, ചൊവ്വാഴ്ച

മഴ ചാറണ്ണ്ട്ട്ടാ...!



പെയ്തൊഴിയാൻ വിങ്ങി നിൽക്കുന്ന വാനം.
ചാറ്റൽമഴത്തുള്ളികൾ മുഖത്ത് വീഴ്ത്തി രസിക്കയാണ് മാളു.
ബാംഗ്ലൂർ ജാലഹള്ളിയിൽ നിന്നുള്ള ഒരു ചിത്രം.

ഇതോടൊപ്പമെടുത്ത മറ്റൊരു ചിത്രം ഇവിടെ കാണാം.

2009 ജൂൺ 12, വെള്ളിയാഴ്‌ച

കൂട്ട്


യാത്രയിലെവിടെയോ വെച്ചു കണ്ടുമുട്ടി,
പിന്നെ കുറെ നാൾ ഒരുമിച്ചുള്ള യാത്ര
വഴിയമ്പലങ്ങളിൽ ഒരുമിച്ചുള്ള നാളുകൾ
പുതിയ ആളുകൾ, പുതിയ സ്ഥലങ്ങൾ
എല്ലാം ഒരുമിച്ചു കണ്ടു,
സ്വപ്നങ്ങളും, ദുഃഖങ്ങളും പങ്കുവെച്ചു
നാളുകൾ ഏറെ കഴിഞ്ഞു, ഞാൻ നീ തന്നെയല്ലെ എന്നു തോന്നിത്തുടങ്ങി
ഇന്ന് നിന്നെ യാത്രയാക്കുമ്പോൾ
ഉള്ളിലെവിടെയോ എന്തോ തേങ്ങുന്നു
വിടപറയുവാനാവുന്നില്ലെനിക്ക്
എങ്കിലും കൂട്ടുകാരാ, ഒന്നു മാത്രം പറയാം!
ഇനിയും യാത്രകളുണ്ട്... നമ്മളുമുണ്ട്...
...
...
ശുഭയാത്ര!

2009 ജൂൺ 5, വെള്ളിയാഴ്‌ച

നിറങ്ങൾ

കുറെ വർഷങ്ങൾ പുറകോട്ട് ഞാൻ നടക്കുകയാണ്,
തറവാട്ടിലെ ക്ഷയിച്ചുതുടങ്ങിയ ആ ചായ്പിന്റെ വാതിൽക്കൽ ഞാനെത്തി
കൊച്ചച്ചൻ അവിടെവിടെയൊ കാലും തിരുമ്മി ഇരിപ്പുണ്ട്
ചായ്പിന്റെ തെക്കെ ഇറമ്പിലുള്ള ആ പഴയ തുരുമ്പിച്ച ട്രങ്കുപെട്ടി ഞാൻ കണ്ടു
അതിനുള്ളിലാണ് അമ്മ എന്റെ കളർ പെൻസിലുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്
അക്കുന്നനുമായ് വഴക്കടിച്ചപ്പോൾ ഒളിപ്പിച്ചുവെച്ചതാണ്
ആ പെട്ടിതുറന്ന് പെൻസിലെല്ലാമെടുത്ത്, നീല, മഞ്ഞ, പച്ച, ചുമല, കറുപ്പ് എല്ലാ നിറത്തിലും ആ ചുവരിലെനിക്കെഴുതണം...
“ബാല്യം മനോഹരം”

2009 ജൂൺ 2, ചൊവ്വാഴ്ച

നിഴൽ പോലെ ഒരാൾ


എല്ലാം ഞാൻ മറക്കുകയാണൊ?
എന്റെ നാട്... ബന്ധങ്ങൾ...
ഞാൻ സ്നേഹിച്ച പാട്ടുകൾ
എല്ലാറ്റിനുമുപരി നിന്റെ സ്നേഹം...
അറിയില്ലെനിക്കെന്തെന്ന്!
എന്റെ മനസ്സ് മരിച്ചുവോ?
സ്നേഹം ഓർമ്മകളിലും,
പുസ്തകത്താളുകളിലുമായി ഒതുങ്ങുന്നുവോ!
സ്നേഹവാത്സല്യങ്ങളുടെ താതാ...
തിരിച്ചു വിളിക്കു നീയെന്നെ
ഉറക്കൂ എന്നെ നിന്റെ മടിയിൽ
പാടുമോ ഒരിക്കൽ കൂടി നീയെനിക്കായ്
പണ്ടെങ്ങോ പാടി മറന്ന ആ താരാട്ടുപാട്ടുകൾ...!

2009 മേയ് 25, തിങ്കളാഴ്‌ച

ചൂടാതെ പോയ് നീ



ചൂടാതെ പോയ് നീ, നിനക്കായി ഞാൻ
ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ
കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ
ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ
ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ

അന്ധമാം സംവത്സരങ്ങൾക്കുമക്കരെ
അന്ധമെഴാത്തതാം ഓർമ്മകൾക്കക്കരെ
കുങ്കുമം തൊട്ടുവരുന്ന ശരത്കാലസന്ധ്യയാണെനിക്കുനീയോമലെ...

ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദുഃഖം എന്താനന്തമാണെനിക്കോമനെ
എന്നെന്നുമെൻ പാനപാത്രം നിറയ്ക്കട്ടെ
നിൻ അസാന്നിദ്ധ്യം പകരുന്ന വേദന

മനസ്സിന്റെ ഉള്ളറകളെ തൊട്ടുണർത്തുന്ന അപൂർവ്വമാം രചനകളുടെ ആചാര്യന്റെ ‘ആനന്ദധാര’ എന്ന കവിതയിലെ വരികളാണിവ! വാക്കുകൾ കൊണ്ടും വരികൾ കൊണ്ടും വ്യത്യസ്ഥനായ, ശബ്ദത്താൽ വേറിട്ടു നിൽകുന്ന അസാമാന്യ പ്രതിഭയായ ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാടിന് ഈ ചിത്രം സമർപ്പിക്കുന്നു.

2009 മേയ് 22, വെള്ളിയാഴ്‌ച

ഇക്ക് സ്കൂളിൽ പൂവ്വാൻ അച്ച എന്തൊക്ക്യാ വാങ്ങീന്നറിയാമോ?


കടപ്പാട്: അനു

2009 മേയ് 17, ഞായറാഴ്‌ച

മഴമുത്ത്



പുറത്ത് മഴ പെയ്തിറങ്ങുകയാണ്...
കോരിച്ചൊരിയുന്ന ഈ മഴയത്ത്, ഓര്‍മ്മകളുടെ മട്ടുപ്പാവില്‍ കയറി പനിപിടിച്ച് കമ്പിളി പുതച്ചുറങ്ങുവാന്‍ മോഹമാകുന്നു.
ഓര്‍മ്മകളിലെങ്ങൊ പെയ്തു തോര്‍ന്ന ആ മഴയുടെ കണങ്ങള്‍ ഇന്നും മുറ്റത്തെ അരളിയില്‍ ഇറ്റിറ്റ് നില്ക്കുന്നു.
ആ കണങ്ങളിലൂടെ നോക്കുമ്പോള്‍ ഞാനെന്‍റെ ഭൂതകാലം കാണുകയാണ്...
എന്നോ നഷ്ടപ്പെട്ട ബാല്യം കാണുകയാണ്...
അതിന്റെ കുളിര്‍ അറിയുകയാണ്...
വറ്റിവരണ്ട മനസ്സുകളുടെ ദാഹം തീര്‍ക്കാന്‍ ഈ മഴ തോരാതിരുന്നെന്കില്‍...!
മഴയെ പറ്റി ഇവിടെയും വായിക്കുക.

2009 മേയ് 13, ബുധനാഴ്‌ച

അനശ്വരമീയാത്ര...


ഓരൊ യാത്രയും ഓരോ ഓര്‍മ്മയാണ്
ഒരിക്കലും അവസാനിക്കാത്ത യാത്രകള്‍
ഒരിക്കലും മരിക്കാത്ത‌ ഓര്‍മ്മകള്‍
വഴിയമ്പലങ്ങളില്‍ വിശ്രമിക്കുമ്പോഴും
നിന്നെയോര്‍ത്ത് മിഴിക്കോണില്‍ ഒരിറ്റു കണ്ണീര്‍ പൊഴിക്കുമ്പോഴും
തോള്‍സഞ്ചിയിലെ ക്യാമറയില്‍ കാഴ്ചകള്‍ പകര്‍ത്തുമ്പോഴും
യാത്രകള്‍ അനശ്വരമാക്കപ്പെടുന്നു...
ഓര്‍മ്മകള്‍ അനശ്വരമാക്കപ്പെടുന്നു...

ചെന്നൈയില്‍ നിന്നും കോട്ടയത്തേക്കുള്ളയാത്രക്കിടയില്‍ എടുത്തത്!

2009 മേയ് 8, വെള്ളിയാഴ്‌ച

തുമ്പീ വാ



"തുമ്പീ വാ, തുമ്പക്കുടത്തിന്‍..
തുഞ്ചത്തായൂഞ്ഞാലിടാം...
ആകാശപ്പൊന്നാലിന്നിലകളിലാ
യത്തില്‍ തൊട്ടേവരാം"

തുമ്പിയും, തുമ്പയും, നന്നാറിയും, പെരിങ്ങലവും, മുക്കുറ്റിയും, ആറുമാസക്കുലയും നിറഞ്ഞ എന്റെ നാട്!
ഓണക്കാലത്തിനു വേണ്ടി കാത്തിരുന്ന കണ്ണുകള്‍!
എല്ലാം ഇന്ന് എവിടെ?
തുമ്പികളില്ല, തുമ്പയില്ല, പൂക്കളില്ല!
പേരിനു വേണ്ടി ഇടുന്ന പൂക്കളം; പൂക്കളോ, വില കൊടുത്ത് വാങ്ങിയവ!
ഓര്‍മ്മകളില്‍ എല്ലാ പരിശുദ്ധിയോടെയും നിറഞ്ഞു നില്‍ക്കുന്ന നന്മകള്‍!
ആ കാലം തിരിച്ചുവരും എന്ന പ്രതീക്ഷയോടെ!

2009 മേയ് 7, വ്യാഴാഴ്‌ച

അസ്തമയം


എന്നത്തേയും പോലെ ഇന്നും നീ യാത്രയായ്...
നാളെ ഒരു പുലരിയുണ്ടാകും എന്ന പ്രതീക്ഷയില്‍ ഞാനും...
ഉണ്ണിയേട്ടന്‍ പറയാറുള്ള പോലെ,
"ആകാശത്ത് നോക്കിയേ നടന്നിട്ടുള്ളെന്കില്‍ തന്നെയും
എനിക്ക് വഴിയില്‍ നിന്ന് നക്ഷത്രങ്ങളെ ഒന്നും വീണു കിട്ടിയിരുന്നില്ല...
നാളെ പുലരുമ്പോള്‍ എന്റെ പ്രതീക്ഷകള്‍‍-
ഒരു നക്ഷത്രപ്പൂവായെന്കിലും വീണുകിട്ടിയിരുന്നെന്കില്‍!"

2009 മേയ് 5, ചൊവ്വാഴ്ച

ജിത്തു



വീട്ടിലെ ഒരാളെ പോലെയായിരുന്നു അവന്‍റെ പെരുമാറ്റം!
അഹന്കാരത്തോടെയുള്ള നില്പും, നോട്ടവും കണ്ടാല്‍ അവനാണ് വീട് നോക്കുന്നത് എന്ന് തോന്നിപ്പോകും!
ജീവിച്ചു കൊതിതീരാതെ...
അകാലത്തില്‍ ഞങ്ങളെ വിട്ടുപോയ ജിത്തുവിന്റെ ഓര്‍മ്മയ്ക്ക് ഈ പോസ്റ്റ്...

2009 ഏപ്രിൽ 29, ബുധനാഴ്‌ച

യാത്ര


തിരുനെല്ലിയില്‍ (വയനാട്) നിന്നും കുറുവ ദ്വീപിലേക്ക് പോകുന്ന വഴി എടുത്തതാണ്.
ഇങ്ങനെ കണ്ടു തീര്‍ക്കുവാന്‍ എത്രയോ സ്ഥലങ്ങള്‍ ബാക്കി...!

2009 ഏപ്രിൽ 25, ശനിയാഴ്‌ച

കൊച്ചേച്ചി



വയസ്സായി, എന്നാല്‍ നേരത്ത് കാലത്ത് ഉറങ്ങാം എന്നു വെച്ചു കഴിഞ്ഞാല്‍ പെണ്ണുങ്ങള്‍സമ്മതിക്കില്ല.
നാളെ രാവിലെ പൂ മാറ്റാനുള്ളതാണ്,
ഒന്നു മുറ്റമടിച്ചിടുകയില്ല അസത്തുകള്‍.
എല്ലാം ഞാന്‍ തന്നെ ചെയ്യണം...


"ഒരു ഉത്രാട രത്രിയില്‍ കൊച്ചേച്ചിയമ്മയുടെ വിഷമങ്ങളാണ് ഇതെല്ലാം, ഒടുവില്‍ അമ്മായി കട്ടന്‍ ഇട്ടു കൊടുത്തപ്പോഴാണ് ഒന്ന് തണുത്തത്"

2009 ഏപ്രിൽ 13, തിങ്കളാഴ്‌ച

മുത്തച്ഛന്‍



ഓര്‍മ്മയിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന മുത്തച്ഛന്‍ ...
മീശയച്ഛന്‍ അങ്ങനാണ് ഞങ്ങള്‍ വിളിക്കുന്നത്.
കാലം തുഴഞ്ഞ് നീക്കിയ ആ തോണിയോടൊപ്പം ഞങ്ങളും നീങ്ങി...
മുത്തച്ഛന്റെ രാമായണ‍ം കാതോര്‍ത്തിരുന്ന സന്ധ്യകളും,
കറുത്തവാവിന് 'വാവ് അട'യ്ക്കായി വഴക്കുണ്ടാക്കിയതും.
ഒടുവില്‍ തളര്‍ന്ന് കിടക്കുമ്പോള്‍,
കഥ പറഞ്ഞുറക്കിയതും ഒന്നും മറക്കാനവുന്നില്ല...
ഇന്ന് ആ സ്നേഹം കിട്ടുന്നത് വര്‍ഷത്തി‍ല്‍ ഒന്നോ രണ്ടോ തവണ...
ജീവിതത്തിരക്ക്... ജോലിത്തിരക്ക്... പറയുവാന്‍ ഒഴിവുകള്‍ ധാരാളം.
പരിഭവങ്ങളൊന്നുമില്ല മുത്തച്ഛനാരോടും.

കണ്ണുകള്‍ കലങ്ങിയിരിക്കുന്നു...
വാര്‍ദ്ധക്യം ആ മുഖത്ത് വ്യക്തം...
പക്ഷെ, മനസ്സില്‍ മുത്തച്ഛന്‍ ഇന്നും പതിനാറ്.
തളര്‍ന്നിരിക്കാന്‍ മുത്തച്ഛനറിയില്ല...

ഓണത്തിനും വിഷുവിനും ചെന്നു മടങ്ങുമ്പോള്‍,
ഒരു കാവി മുണ്ടുമുടുത്ത് മുത്തച്ഛന്‍ ആ പീടികത്തിണ്ണയില്‍ നില്പുണ്ടാവും.
മനസ്സു നിറയെ സ്നേഹവുമായി... കണ്ണില്‍ ഒരിറ്റ് കണ്ണീരുമായി...
അടുത്തവരവും കാത്ത്...!

ക്ഷമിക്ക! നീയെന്നോട്!
അറിയാതെപോലും ഞാന്‍ ചെയ്ത തെറ്റുകള്‍ക്ക്!
പ്രാര്‍ഥിക്കുന്നെന്‍ സ്നേഹമേ... നിന്‍ ദീര്‍ഘായുസ്സിനായ്...

2009 ഏപ്രിൽ 9, വ്യാഴാഴ്‌ച

ഗുളിക കൊറിക്കുന്നവര്‍


"അളിയാ പ്രാന്താവുന്നെഡേയ്..."
"എന്തു പറ്റി..?"
"ഡാ, എന്റെ ജീവിതം മിക്കവാറും ഗുളിക കഴിച്ചുതന്നെ തീരും..."
"ഉം..."
"ഒരു മനുഷ്യായുസ്സില്‍ കഴിക്കാനുള്ള ഗുളിക മുഴുവനും ഞാനിതിനകം കഴിച്ചുതീര്‍ത്തു..."
(എന്തര് പറയാ‍ന്‍ ?)
"ലങ്ങേര്‍ക്ക് ഇപ്പോള്‍ എന്നെ കാണുമ്പോള്‍ ചിരിയാണ്..."
"?"
"ആ ഡോക്ടര്‍ക്ക്!"
"തീരുമാനിച്ചു... ഇനി വെള്ളമടിക്കുന്നില്ല...!"
(ഇതൊക്കെ നമ്മളെത്ര കണ്ടതാ...!)
...
...
...
...
"അളിയാ... വയറ് പിന്നേം കൊളായീന്നാ തോന്നുന്നേ...!"
"പാര്‍ട്ടിക്ക് വരുന്നില്ലാന്ന് ആ അലവലാതികളോട് ഒരു നൂറ് വട്ടം പറഞ്ഞതാ..."
"......"
"ഒരു കാര്യം മനസ്സിലായി... വെള്ളവടിച്ചാലാണ് വയറ് കേടാകുന്നത്..."
"നാളെ ലങ്ങേരെ പോയി ഒന്നൂടെ കാണണം!"

വിട‌


ഒടുവില്‍ ആ വാനമ്പാടിയുടെ കരച്ചില്‍ ഞാന്‍ കേട്ടു...
മറുപടി അര്‍ഹിക്കുന്നവയെന്നോ?
അര്‍ഹിക്കാത്തവയെന്നോ എന്ന്,
എനിക്ക് നിര്‍വചിക്കാനാവാത്ത ചോദ്യങ്ങള്‍...
പറന്നുപോയ ജാലകപ്പടിയിലേക്ക് തിരിഞ്ഞുനോക്കുന്നതെന്തേ...?
വേണ്ട നിന്‍ തൂവലുകളെനിക്കിനി..
വേണ്ട നിന്‍ പാട്ടുകളെനിക്കിനി...
അന്യമെന്നു ഞാന്‍ വിശ്വസിക്കുന്ന നിന്നോര്‍മ്മകള്‍...
അതങ്ങനെതന്നെയാവട്ടെ...
നിനക്ക് വിട...!
നിന്നോര്‍മ്മകള്‍ക്കും വിട...!
അറിയാതെപോലും ഞാനതോര്‍ക്കരുതേ...
ഞാനാശിക്കുന്നു...

2009 ഏപ്രിൽ 8, ബുധനാഴ്‌ച

മറീന ബീച്ച്... ചെന്നൈ

ദീപം

2009 ഏപ്രിൽ 7, ചൊവ്വാഴ്ച

ഉത്സവം...




തെളിഞ്ഞു നില്‍ക്കുന്ന ആ ചുറ്റുവിളക്കുകളും...
എണ്ണ പുരണ്ട കല്‍ത്തിണ്ണയും...
ഉത്സവബലിയും, ശിവേലിയും...
കേളികൊട്ടും, ആനച്ചന്തവും...
എല്ലാം ഓര്‍ മ്മകളായി മാറുന്നു;
ഇന്നു കൊടിയിറങ്ങുമ്പോള്‍...
ഒടുവില്‍ ആ വിജനമായ മുറ്റത്ത്
നീയും ഞാനും മാത്രമായി...
ആറാട്ട് വരവും കാത്ത് ആല്‍ത്തറയില്‍‍‍
നീയൊത്ത് ഇരുന്ന നിമിഷങ്ങളും..
ആനയുടെ പുറകെ നടന്നതും...
"എനിക്ക് വലുതാകുമ്പോള്‍ ആനപ്പാപ്പാനായാല്‍ മതി"
എന്ന നിന്‍റെ വാക്കുകളും
എല്ലാം, ഇനി ഓര്‍ മ്മ മാത്രം...
നമ്മുടെ ഉള്ളിലെ 'കുട്ടിക്കാലം' മരിച്ചുവോ?
ഇന്ന് ആ തിരുമുറ്റത്തെത്തുമ്പോള്‍,
പറയുവാന്‍ വാക്കുകള്‍ക്ക് പഞ്ഞം...
നമുക്ക് നമ്മളെ നഷ്ടപ്പെട്ടിരിന്നു.
എന്റെ പ്രിയസുഹൃത്ത് പറഞ്ഞത് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു...
"ഓര്‍മ്മകള്‍; ഒരുപാട് സന്തോഷം നല്കി പ്രതീക്ഷിക്കാതെ കടന്നുവരുന്നു..
ഒടുവില്‍ തിരിച്ച് പോകുമ്പോള്‍ ഒരിറ്റ് കണ്ണുനീര്‍ കടം വാങ്ങുന്നു..."

Journey to ഹിമാലയാസ്





As I started my life, I never knew, that I would meet you ever.
I met you; I lost you; at the same place...
Now, my heart is searching for you there, where we used to meet.
The gift, brought by our separation was, those painful moments....
Come back, we will live... live for ever...
We shall resume those half way left out journeys to Himalaya...

അകലങ്ങളില്‍ ഇരുന്നു പ്രണയിക്കുന്നവര്‍...


ജീവിതത്തിന്റെ വേഗത...
എന്‍ മനസ്സിന്‍റെ വേഗത...
ചിന്തകളുടെ വേഗത...
സമയത്തിന്‍ വേഗത...
എല്ലാം മറയ്ക്കുകയാണെന്നി‍ല്‍ നിന്ന്...
ഞാനറിയാതെ പോകയാണ്, അറിയാന്‍ ശ്രമിച്ചിട്ടും...
നിനക്കുള്ളൊരെന്‍ സ്നേഹത്തെ;
വിരഹത്തിന്‍ കണ്ണുനീര്‍ ബാഷ്പത്തെ!
ശപിക്കരുതെന്‍ ഓമലേ നീ...
വെറുക്കരുതെന്‍ ഓമലേ നീ...
അറിയുന്നുവോ നീ?
നമ്മള്‍...
അകലങ്ങളില്‍ ഇരുന്നു പ്രണയിക്കുന്നവര്‍...

അരികില്‍ നീ ഉണ്ടായിരുന്നെന്കില്‍...


നിഴലായ് നീയെന്‍ അരികിലുണ്ടെന്‍കില്‍...
നിമിഷ‌ങ്ങളെല്ലാം സ്വര്‍ഗ്ഗമല്ലോ...
കനവായ് നീയെന്‍ മനസ്സിലുണ്ടെന്‍കില്‍...
സ്വപ്നങ്ങളെല്ലാം സ്വന്തമല്ലോ...

ഞാന്‍ സുന്ദരിയല്ലേ...?

പരാതി



ഒന്നു നോക്കാതെ...
ഒരു വാക്കുരിയാടാതെ നീ പോയതെന്തേ?
നിനക്കായ്‌ ഞാനൊരുക്കിയ പുൽക്കൊടിയും
നിനക്കുവേണ്ടി നട്ട മൾബറിയും...
നിനക്കായ്‌ ഒരുക്കിയ ഊഞ്ഞാലും ഇനിയെന്തിന്...?
തകർന്നു പോകട്ടെ! എല്ലാം...
ഈ ഞാനുൾപ്പടെ...
നിന്‍റെ ലോകത്തിൽ നിന്ന-
ന്ന്യമാക്കപ്പെടട്ടെ എന്നാത്മാവ്‌...
നഷ്ടമാകും എന്നോർമയിലെങ്ങോ
ഒരു വെള്ളരിപ്പ്രാവായ്‌ കുറുകുന്ന
നിന്നോർമ്മകളെ;
വലിച്ചെറിയട്ടെ ഞാനെൻ-
വികാരപഥത്തിൽ നിന്ന്...
എങ്കിലും വ്യക്തമാക്കാം ഞാനൊന്ന്
എന്‍റെ ഹൃത്തിന്‍റെ നിഗൂഢതയിലെങ്ങോ
നിൻ സ്വരം അലയടിച്ചിരുന്നു.
ഒരു കരിങ്കല്ലിൻ ഉറപ്പോടെ നിൻ രൂപം
അവിടുണ്ടായിരുന്നു...
അന്നും ഇന്നും എന്നും...

ഓർമ്മകൾ


ആ തടാകത്തിൽ വിരിഞ്ഞു നിന്ന താമര‌പ്പൂവിന് ഇന്നലത്തെ ഓർമ്മ‌കളുടെ ഗന്ധമായിരുന്നു.
ആ നെല്ലിമരച്ചുവട്ടിൽ നിന്നപ്പോൾ എവിടെനിന്നോവന്ന കാറ്റിൽ-
ഉതിർന്നുവീണ നെല്ലിക്കായ്ക്ക്‌ അതേ ഓർമ്മ‌കളുടെ ചവർപ്പുണ്ടായിരുന്നു...
പക്ഷേ പിന്നീട്‌ ഞാൻ കുടിച്ച ഗൃഹാതുരത‌യുടെ വെള്ളത്തിന് ആ ചവർപ്പ്‌ മധുരം പകർന്നിരുന്നു.
ആതെ;
ഓർമ്മ‌കൾ ഭ്രാന്താണ്, സ്വത്താണ്, സന്തോഷമാണ്, നീയാണ്, ഞാനാണ്, ഈ ജീവിതമാണ്...
വഴിയമ്പലങ്ങളിൽ ഒരു യാത്രക്കാരനെപ്പോലെ വിശ്രമിക്കുമ്പൊഴും...
കുളക്കടവിൽ നിരാശയുടെ കല്ലുകൾ എറിയുമ്പോഴും...
ജീവിതത്തിരക്കിൽപ്പെട്ടുലയുമ്പോഴും...
പുസ്തകത്താളിൽ വിരഹത്തിന്നക്ഷരം കുത്തിക്കുറിക്കുമ്പോഴും...
മിഴിക്കോണിൽ നിന്നെ ഓർത്ത്‌ ഒരിറ്റു കണ്ണീർ പൊഴിക്കുമ്പോഴും...
ഓർമ്മ‌കൾ മരിക്കുന്നില്ല...
അവ അനശ്വരമാക്കപ്പെടുന്നു...
ഓർമ്മ‌; അതൊരു തീരാത്ത കവിതയാകുന്നു...

Blog Widget by LinkWithin

കൂട്ടുകാർ

പ്രീയപ്പെട്ടവ‌

ചിത്രപേടകം

Can't read Malayalam?

സൈബർജാലകം

ജാലകം

എന്നെ പറ്റി

എന്റെ ഫോട്ടോ
വെച്ചൂർ/വൈക്കം -- ടി. നഗർ/ചെന്നൈ, കോട്ടയം/കേരളം -- തമിഴ്നാട്, India
ഞാൻ: കുറെ ഓർമ്മകൾ, കുറെ ബന്ധങ്ങൾ, കുറെ പാട്ടുകൾ, കുറെ യാത്രകൾ പിന്നെ ഒരു കാമറയും...

ദാണ്ടെ ഇവടേം...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP